എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു

അണങ്കൂര്‍: (https://ift.tt/313kGfz) എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു. അണങ്കൂര്‍ ടി വി റോഡിലെ സലീന മന്‍സില്‍ സലീമിന്റെ മകന്‍ മുഹമ്മദ് ഹബീബുറഹ് മാന്‍ (25) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 23ന് അണങ്കൂരിലെ വീട്ടില്‍ വെച്ച് പാലില്‍ എലിവിഷം കലര്‍ത്തി ഹബീബുറഹ് മാന്‍ കുടിച്ചത്. 24ന് ഛര്‍ദിയെ തുടര്‍ന്ന് നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചു. നില വഷളായതിനാല്‍ കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ചതായിരുന്നു. അവിടെ വെച്ച് ചൊവ്വാഴ്ച സന്ധ്യയോടെയാണ് മരണപ്പെട്ടത്.


ഭാര്യയുമായി പിണങ്ങിയാണ് ഹബീബ് വിഷം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. കാപ്പ ഉള്‍പെടെ നിരവധി കേസുകളിലെ പ്രതിയായിരുന്നു ഹബീബ്. ഭാര്യ ഫര്‍സാന മടിക്കേരി സ്വദേശിനിയാണ്. 40 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞുണ്ട്. സഹോദരങ്ങള്‍: സലീന, നാസിമ, റിയാസ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ വിട്ടുകൊടുത്തു. രാത്രിയോടെ നാട്ടിലെത്തിച്ച് ഖബറടക്കം നടക്കും.

Keywords: Kasaragod, Kerala, news, Anangoor, Top-Headlines, Death, Obituary, Youth died after consuming poison
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?