ഷൂസിനകത്ത് ഒളിപ്പിച്ച് വിദേശകറന്‍സി കടത്താന്‍ ശ്രമം; കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍
കരിപ്പൂര്‍: (https://ift.tt/39EUITy) ഷൂസിനകത്ത് ഒളിപ്പിച്ച് വിദേശകറന്‍സി കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. നെല്ലിക്കുന്ന് സ്വദേശി നവാസ് അബ്ദുല്ല (34)യെയാണ് 82.46 ലക്ഷം രൂപ മൂല്യമുള്ള അമേരിക്കന്‍ ഡോളറുമായി കസ്റ്റംസ് പിടികൂടിയത്. ഇന്‍ഡിഗോ എയറിന്റെ കോഴിക്കോട്- ദുബൈ വിമാനത്തില്‍ യാത്രചെയ്യാനായി എത്തിയതായിരുന്നു അബ്ദുല്ല.
നടത്തത്തില്‍ സംശയം തോന്നിയ സി ഐ എസ് എഫ് വിഭാഗം ഇയാളെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇയാള്‍ ധരിച്ചിരുന്ന പാദരക്ഷകള്‍ സുരക്ഷാസേന എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. ഇതോടെയാണ് ഷൂസിനകത്ത് അമേരിക്കന്‍ ഡോളര്‍ ഒളിപ്പിച്ചുവെച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളുടെ ബാഗേജുകളും സുരക്ഷാസേന വിശദ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍നിന്നും 15,000 അമേരിക്കന്‍ ഡോളറുകള്‍ കണ്ടെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kozhikode, Top-Headlines, Kasaragod native held with gold
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment