അപകടം ഗേറ്റും കടന്നുവന്നു, അതും അവിശ്വസനീയമായി; ആളില്ലാതെ റോഡിനു കുറുകെ ഓടിയ ബൈക്ക് ഓഫിസിന്റെ വരാന്തയില്‍ നിന്ന ആളിനെ ഇടിച്ചു തെറിപ്പിച്ചു
അങ്കമാലി: (www.kvartha.com 17.01.2020) അവിശ്വസനീയമായ ഒരു ബൈക്കപകടം. കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തേക്കു പോയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാരനായ വാല്‍പാറൈ മുക്കോട്ടുകുടി ദിനേഷ്‌കുമാര്‍(29) ടെല്‍ക് റെയില്‍വെ മേല്‍പാലത്തിനു സമീപത്തുവച്ച് ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണു. തുടര്‍ന്ന് ആളില്ലാതെ റോഡിനു കുറുകെ ഓടിയ ബൈക്ക് ഗേറ്റ് കടന്നെത്തി സെക്യൂരിറ്റി ഓഫിസിന്റെ വരാന്തയില്‍ നിന്ന സെക്യൂരിറ്റി ജീവനക്കാരന്‍ സുരേന്ദ്രന്‍നായരെ(50) ഇടിച്ചു വീഴ്ത്തി.
ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത അപകടമായിരുന്നു നടന്നത്. പാലത്തില്‍ വച്ച് തകരാറിലായ ബൈക്ക് ഏറെ നേരം കാത്തുനിന്നാല്‍ മാത്രം കുറുകെ കടക്കാനാകുന്ന തിരക്കേറിയ ദേശീയപാതയുടെ രണ്ടുവരി റോഡുകളും അനായാസം കടന്നു. യാത്രക്കാരന്‍ ഇരുന്ന് ഓടിച്ചു കയറ്റിയാല്‍ പോലും ടെല്‍ക്കിന്റെ ചെറുഗേറ്റ് കടന്ന് സെക്യൂരിറ്റി ഓഫിസിന്റെ വരാന്തയിലേക്കു കയറ്റാന്‍ കഴിയില്ല. അങ്ങനെയിരിക്കെയാണ് ഭക്ഷണം കഴിക്കാനായി സെക്യൂരിറ്റി ഓഫിസില്‍ നിന്ന് പുറത്തിറങ്ങി സുഹൃത്തിനെ നോക്കാനായി തിരിഞ്ഞ സുരേന്ദ്രനെ പോസ്റ്റ് കടന്നു വരാന്തയിലേക്കു കയറിയ ബൈക്ക് പിന്നിലിടിച്ചത്.
മാത്രമല്ല ബൈക്ക് അദ്ദേഹത്തിന്റെ ദേഹത്തു തന്നെ വീഴുകയും ചെയ്തു. ഉടനെ ആശുപത്രിയിലെത്തിച്ച അദ്ദേഹം പ്രഥമശുശ്രൂഷയ്ക്കു ശേഷം ആശുപത്രി വിട്ടു. എന്നാല്‍ ബൈക്കില്‍ നിന്ന് തെറിച്ചു വീണ ദിനേഷ്‌കുമാര്‍ മേല്‍പാലത്തിന്റെ കൈവരിയില്‍ തൂങ്ങിക്കിടന്നു. ഉടനെ അദ്ദേഹത്തെ ഫയര്‍ഫോഴ്‌സ് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ലുകള്‍ക്കു പൊട്ടലുള്ള ദിനേഷ്‌കുമാറിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Angamali, News, Kerala, Accident, bike, Injured, hospital, Rare bike accident in Ernakulam

Powered by Info News For You

Comments
Post a Comment