പ്രണയം നിരസിച്ച യുവാവുമായുള്ള വിഡിയോ കോളിനിടെ വിദ്യാര്‍ഥിനി ജീവനൊടുക്കി; മരണദൃശ്യങ്ങള്‍ ഫോണില്‍ കണ്ട യുവാവ് സ്‌ക്രീന്‍ ഷോട്ടുമായി പൊലീസ് സ്റ്റേഷനില്‍

പീരുമേട്: (www.kvartha.com 12.01.2020) പ്രണയം നിരസിച്ച യുവാവുമായുള്ള വിഡിയോ കോളിനിടെ വിദ്യാര്‍ഥിനി ജീവനൊടുക്കി. പള്ളിക്കുന്ന് സ്റ്റാഗ് ബ്രൂക്ക് എസ്റ്റേറ്റില്‍ സുരേഷിന്റെ മകള്‍ സൗമ്യ (19) ആണ് പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് വീട്ടില്‍ തൂങ്ങിമരിച്ചത്. മരണ ദൃശ്യങ്ങള്‍ ഫോണില്‍ കണ്ട യുവാവ് ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുമായി പീരുമേട് പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം.

സ്റ്റേഷനില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള സൗമ്യയുടെ വീട്ടിലേക്കു പൊലീസ് എത്തി വാതില്‍ പൊളിച്ചു കയറിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൗമ്യയുടെ പിതാവ് സുരേഷ് വിദേശത്താണ്. അമ്മ ശാന്തി ഈ സമയത്ത് ജോലിക്കു പോയിരിക്കുകയായിരുന്നു.

Shocking: Idukki girl ends life during video call with estranged lover, News, Local-News, Police Station, Suicide, Student, Phone call, Kerala

പൊലീസ് വന്നപ്പോഴാണ് അയല്‍വാസികള്‍ ഉള്‍പ്പെടെ വിവരം അറിയുന്നത്. ഐ എച്ച് ആര്‍ ഡി കോളജില്‍ രണ്ടാം വര്‍ഷ ബികോം ബിരുദ വിദ്യാര്‍ഥിനിയാണു സൗമ്യ. ഏലപ്പാറ കീഴേപെരുന്തറ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അനീഷുമായി സൗമ്യ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി.

പ്രണയ ബന്ധം മുറിയുന്നതിന്റെ മാനസിക സമ്മര്‍ദത്തിലായിരുന്നു യുവതിയെന്നു പൊലീസ് കരുതുന്നു. അനീഷിനെ വിഡിയോ കോള്‍ ചെയ്ത ശേഷം ഫോണ്‍, ഫ്രിഡ്ജിനു മുകളില്‍ വച്ച ശേഷം ജീവനൊടുക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണു പൊലീസിനു ലഭിച്ചത്.

അനീഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shocking: Idukki girl ends life during video call with estranged lover, News, Local-News, Police Station, Suicide, Student, Phone call, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?