പുതുവത്സരദിനത്തില്‍ സ്‌കൂട്ടര്‍ തീവച്ചു നശിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

കണ്ണുര്‍: (www.kvartha.com 05.01.2020) പുതുവത്സരദിനത്തില്‍ സ്‌കൂട്ടര്‍ തീവച്ചു നശിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് ആടിക്കുംപാറ സ്വദേശി പിലാവിന്റെകീഴില്‍ സലാം(30) ആണ് അറസ്റ്റിലായത്. തലോറയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ചൊക്രാന്റകത്ത് അബൂബക്കറിന്റെ മകള്‍ ഹബീബയുടെ യമഹ ഫാസിനോ ബൈക്ക് കത്തിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു ഇയാള്‍. മക്തബ് ഓഫ്സെറ്റ് പ്രിന്റേഴ്സ്, രാജരാജശ്വര ക്ഷേത്രത്തിനു സമീപത്തെ ടെയ്ലര്‍ഷോപ്പ് എന്നിവ കത്തിച്ചത് ഉള്‍പ്പെടെയുള്ള കേസുകളിലും പ്രതിയാണ്.

സലാമിനെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു. ഡിവൈഎസ്പി ടി കെ രത്നകുമാറിന്റെ നിര്‍ദേശ പ്രകാരം സിഐ എന്‍ കെ സത്യനാഥന്‍, എസ്ഐ കെ പി ഷൈന്‍, അഡീഷണല്‍ എസ്ഐ ടോമി, എഎസ്ഐ എ ജി അബ്ദുള്‍ റൗഫ്, സിപിഒമാരായ സ്നേഹേഷ്, ബിനേഷ് എന്നിവര്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

Kannur, News, Kerala, Arrest, Court, Remanded, Burnt, Case, Crime, youth arrested for destroy two wheeler

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur, News, Kerala, Arrest, Court, Remanded, Burnt, Case, Crime, youth arrested for destroy two wheeler 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?