സഹോദരന്റെ കുത്തേറ്റ് കാപ്പാ കേസ് പ്രതി മരിച്ചു; പ്രതി പിടിയില്‍; കൊലപാതകത്തില്‍ കലാശിച്ചത് മദ്യപിച്ചതിന് ശേഷമുണ്ടായ വാക്ക് തര്‍ക്കമെന്ന് പൊലീസ്

ആലപ്പുഴ: (www.kvartha.com 15.01.2020) സഹോദരന്റെ കുത്തേറ്റ് കാപ്പാ കേസ് പ്രതി മരിച്ചു. ആലപ്പുഴ പള്ളിപ്പുറത്ത് കരുനാട് വീട്ടില്‍ മഹേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മഹേഷിന്റെ സഹോദരന്‍ ഗിരീഷിനെ ചേര്‍ത്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു കൊലപാതകം നടന്നത്. മദ്യപിച്ചതിന് ശേഷമുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

 Man kills brother in Alappuzha, Alappuzha, News, Local-News, Murder, Crime, Criminal Case, Police, Arrested, Kerala.

ഗിരീഷിന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ഇരുവരും തമ്മില്‍ വഴക്കായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ മഹേഷ് അടുത്തിടെയാണ് ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. മഹേഷിന് ഭാര്യയും രണ്ട് മക്കളും ഉണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man kills brother in Alappuzha, Alappuzha, News, Local-News, Murder, Crime, Criminal Case, Police, Arrested, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?