ബംഗളൂരുവില്‍ കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി കാസര്‍കോട്ടെ യുവാക്കള്‍ പിടിയില്‍

ബംഗളൂരു: (https://ift.tt/2uBzuWC) ബംഗളൂരുവില്‍ കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി കാസര്‍കോട്ടെ യുവാക്കള്‍ പിടിയിലായി. കാസര്‍കോട് സ്വദേശികളും ബംഗളൂരു സഞ്ജയ് നഗറിലെ ഫ്‌ളാറ്റില്‍ താമസക്കാരനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ (27), ആസിഫ് (24), മുഹമ്മദ് മുഹ്സിന്‍ (27) എന്നിവരെയാണ് നര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. സംഘം സഞ്ചരിച്ച കാറില്‍ നിന്നും ഒരു കിലോ ചരസും 500 ഗ്രാം മെറ്റാംഫെത്തമിനും പിടിച്ചെടുത്തു. ഇതിന് ഒമ്പത് ലക്ഷത്തോളം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബംഗളൂരുവിലെയും ഗോവയിലെയും കോളജുകളില്‍ മയക്കുമരുന്ന് വിതരണം ചെയ്തുവരികയായിരുന്നു സംഘമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഹസ്യവിവരത്തെത്തുടര്‍ന്നാണ് നര്‍ക്കോട്ടിക് ബ്യൂറോ സഞ്ജയ് നഗറിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സ്വദേശികളാണ് ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയിരുന്നതെന്നും ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Top-Headlines, kasaragod, 3 youths based in Bengaluru arrested after NCB seizes charas, methamphetamine
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?