കോട്ടയിലെ ശിശുമരണങ്ങളില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച യോഗിക്കെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എപ്പോഴാണ് ഗൊരഖ്പൂരിലെ കുട്ടികളുടെ മരണത്തില്‍ ആകുലപ്പെടുകയെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ്

ലഖ്നൗ: (https://ift.tt/2SP99yw) കോട്ടയിലെ ശിശുമരണങ്ങളില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച യോഗിക്കെതിരെ ആഞ്ഞടിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കോട്ടയിലെ ശിശുമരണങ്ങളില്‍ അസ്വസ്ഥനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എപ്പോഴാണ് ഗൊരഖ്പൂരിലെ കുട്ടികളുടെ മരണത്തില്‍ ആകുലപ്പെടുകയെന്ന് അദ്ദേഹം ചോദിച്ചു.

ഗൊരഖ്പൂരില്‍ കഴിഞ്ഞ 12 മാസത്തിനിടയില്‍ ആയിരത്തിലേറെ കുട്ടികള്‍ മരിച്ചതിന് ആരാണ് ഉത്തരവാദി? എന്തുകൊണ്ടാണ് തെറ്റായ മരുന്നുകള്‍ നല്‍കുന്നത്? ഇതിനെല്ലാം ആര് ഉത്തരം നല്‍കും? അദ്ദേഹം ചോദിച്ചു.

ഗൊരഖ്പൂരില്‍ എന്‍സെഫലൈറ്റിസ് ബാധിച്ച കുട്ടികള്‍ക്ക് നല്‍കിയത് തെറ്റായ മരുന്നാണ്. അതുകൊണ്ട് അവര്‍ എന്‍സെഫലൈറ്റിസ് കാരണമാണ് മരിച്ചതെന്ന സത്യം പുറത്തുവന്നില്ല. മരിച്ച കുട്ടികളുടെ പേരുവിവരങ്ങള്‍ തങ്ങള്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്നും അഖിലേഷ് പറഞ്ഞു.

2017 ആഗസ്റ്റില്‍ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമത്തെ തുടര്‍ന്ന് 63 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചിരുന്നു. 35 ലക്ഷം രൂപ ഓക്‌സിജന്‍ കമ്പനിക്ക് കുടിശ്ശിക വരുത്തിയതാണ് അന്ന് മതിയായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭിക്കാതിരിക്കാന്‍ കാരണമായത്. അന്ന് മുഖ്യമന്ത്രി യോഗിക്കെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: National, News, Uttar Pradesh, Lucknow, Congress, Yogi Adityanath, Akhilesh Yadav, Child, Death, Akhilesh Yadav claims 1,000 children died in Gorakhpur in last 12 months, attacks Yogi Adityanath 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?