ഓസ്‌ട്രേലിയന്‍ കാട്ടുതീ; വിശന്നുവലഞ്ഞ മൃഗങ്ങള്‍ക്ക് ഹെലിക്കോപ്ടറില്‍ ക്യാരറ്റും മധുരക്കിഴങ്ങും
മെല്‍ബണ്‍: (https://ift.tt/35JDO2Z) കാട്ടുതീ മൂലം ഭക്ഷണം കിട്ടാതെ വലഞ്ഞ ഓസ്ട്രേലിയയിലെ വന്യജീവികള്‍ക്ക് ആകാശത്തുനിന്ന് ഭക്ഷണം വിതറി ന്യൂ സൗത്ത് വെയ്ല്‍സ് നാഷണല്‍ പാര്‍ക്ക് ജീവനക്കാരും വന്യജീവി സംരക്ഷണ പ്രവര്‍ത്തകരും. കാട്ടുതീ ബാധിച്ച മേഖലകളില്‍ ഹെലികോപ്റ്ററുകളില്‍ നിന്നാണ് പ്രവര്‍ത്തകര്‍ ക്യാരറ്റും മധുരകിഴങ്ങളുകളും മൃഗങ്ങള്‍ക്കായി വനപ്രദേശത്ത് നിക്ഷേപിച്ചത്.
ന്യൂ സൗത്ത് വെയ്ല്‍സ് ഊര്‍ജ്ജ മന്ത്രി മാറ്റ് കെയ്‌നാണ് വന്യജീവികള്‍ക്ക് പച്ചക്കറികള്‍ ഇട്ടുനല്‍കുന്നതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. സന്തുഷ്ടരായ ഉപഭോക്താക്കള്‍ എന്ന കുറിപ്പോടെ മൃഗങ്ങള്‍ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. നാഷണല്‍ പാര്‍ക്ക് ജീവനക്കാരുടെ നടപടിയെ നിരവധി പേരാണ് ട്വിറ്ററിലൂടെ അഭിനന്ദിച്ചത്.
One happy customer 🦘🥕🥕🥕🥕#operationrockwallaby #AustralianFires pic.twitter.com/wtzMgeaX6D
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പലയിടങ്ങളിയായി ഇവര്‍ നിക്ഷേപിച്ചത് 2200 കിലോ ഭക്ഷ്യവര്‍ഗങ്ങളാണ്. വന്യജീവി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ ഭക്ഷ്യ വര്‍ഗങ്ങളും പച്ചക്കറികളും ശേഖരിച്ച് ഭരണകൂടത്തെ ഏല്പിക്കുന്നുണ്ട്.Thousands of kilograms of carrots and sweet potato are being delivered to endangered Brush-tailed Rock-wallabies in fire affected areas as the NSW Government steps in to help. #9News pic.twitter.com/Vw3SnMUejL— Nine News Sydney (@9NewsSyd) January 12, 2020
ന്യൂ സൗത്ത് വെയ്ല്‍സ് ഊര്‍ജ്ജ മന്ത്രി മാറ്റ് കെയ്‌നാണ് വന്യജീവികള്‍ക്ക് പച്ചക്കറികള്‍ ഇട്ടുനല്‍കുന്നതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. സന്തുഷ്ടരായ ഉപഭോക്താക്കള്‍ എന്ന കുറിപ്പോടെ മൃഗങ്ങള്‍ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. നാഷണല്‍ പാര്‍ക്ക് ജീവനക്കാരുടെ നടപടിയെ നിരവധി പേരാണ് ട്വിറ്ററിലൂടെ അഭിനന്ദിച്ചത്.
ഓസ്‌ട്രേലിയന്‍ കാട്ടുതീ ശമിക്കപ്പെട്ട് ജീവിതം പഴയ പടി ആയിത്തുടങ്ങുന്ന സമയമാണിത്. ഹെക്ടര്‍ കണക്കിന് വനഭൂമി കത്തിനശിച്ച് ഒട്ടേറെ ജീവജാലങ്ങള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കാട്ടു തീ താണ്ഡവമാടിയതു കൊണ്ട് തന്നെ അതില്‍ നിന്ന് രക്ഷപ്പെട്ട ജീവി വര്‍ഗങ്ങള്‍ക്ക് ഭക്ഷിക്കാനുള്ള ഭക്ഷണമൊക്കെ വളരെ കുറവാണ്. ഇതിനിടയിലാണ് അവശേഷിച്ച ജീവജാലങ്ങള്‍ പട്ടിണിയാവരുതെന്ന ലക്ഷ്യത്തോടെ ഭക്ഷണമെത്തിച്ചു കൊടുക്കുന്നത്.Operation Rock Wallaby 🦘- #NPWS staff today dropped thousands of kgs of food (Mostly sweet potato and carrots) for our Brush-tailed Rock-wallaby colonies across NSW 🥕🥕 #bushfires pic.twitter.com/ZBN0MSLZei— Matt Kean MP (@Matt_KeanMP) January 11, 2020
One happy customer 🦘🥕🥕🥕🥕#operationrockwallaby #AustralianFires pic.twitter.com/wtzMgeaX6D
— Matt Kean MP (@Matt_KeanMP) January 11, 2020(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Australia, Fire, Massive Fire, Animals, Vegetable, Helicopter, Twitter, Australian Wildfire; Hungry Animals got Carrots and Sweet Potatoes on the Helicopter
Powered by Info News For You

Comments
Post a Comment