ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാര്‍ ബസുകള്‍ക്കിടയില്‍പെട്ട് രണ്ടുപേര്‍ മരിച്ചു; ഇരുവരെയും പുറത്തെടുത്തത് പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ച്
കോട്ടക്കല്‍: (www.kvartha.com 09.01.2020) ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാര്‍ ബസുകള്‍ക്കിടയില്‍പെട്ട് രണ്ടുപേര്‍ മരിച്ചു. മലപ്പുറം ജില്ലയില്‍ കോട്ടക്കല്‍ ചങ്കുവെട്ടി കോഴിച്ചെനയിലാണ് പത്രവുമായി പോവുകയായിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. കാര്‍ യാത്രികരായ ഗുരുവായൂര്‍ ഇരിങ്ങാവൂര്‍ സ്വദേശി ഇര്‍ഷാദ്, ഹക്കീം എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മേലേ കോഴിച്ചെന പള്ളിക്കു സമീപത്ത് വെച്ചാണ് അപകടം നടന്നത്. പത്രവുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കാര്‍. ഇവര്‍ സഞ്ചരിച്ച കാര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച ദീര്‍ഘദൂര യാത്രാ ബസിന്റെയും എതിര്‍വശത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസിന്റെയും ഇടയില്‍ അകപ്പെടുകയായിരുന്നു.
പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്. മൃതദേഹം അല്‍മാസ് ആശുപത്രി മോര്‍ച്ചറിയില്‍. കല്‍പ്പകഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Malappuram, Accident, News, Car, Bus, Death, Overatke, Car collided with buses; Two dead

Powered by Info News For You

Comments
Post a Comment