കൂടത്തായ് കേസിലെ പ്രോസിക്യൂഷന്‍ നിയമനം ആളൂരിന് തിരിച്ചടിയോ?

കൊച്ചി: (www.kvartha.com 23.01.2020) കേരളത്തെ നടുക്കിയ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതക കേസിലെ അതേ പ്രോസിക്യൂട്ടര്‍ തന്നെയാണ് കൂടത്തായ് കേസിലും പ്രോസിക്യൂട്ടറായി എത്തുന്നത്. ഈ കേസില്‍ ജോളിക്ക് വേണ്ടി ഹാജരാവുന്നത് അഡ്വ. ബി എ ആളൂരാണ്. ജിഷാ കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായത് ബി എ ആളൂരായിരുന്നു. കേസില്‍ ഈ പ്രോസിക്യൂട്ടര്‍ നല്ല പ്രകടനമാണ് കാഴ്ച വെച്ചതെന്നും അതേ പ്രോസിക്യൂട്ടറെ വെച്ചത് ആളൂരിന് തിരിച്ചടിയായി എന്നാണ് എറണാകുളത്തെ ചില അഭിഭാഷകരുടെ അഭിപ്രായം.

എന്നാല്‍ ജിഷ കേസിന്റെ വിസ്താരം നടന്നത് അടച്ചിട്ട കോടതിയില്‍ ആയതിനാല്‍ എങ്ങനെയാണ് പ്രോസിക്യൂട്ടറുടെ പ്രകടനം മെച്ചമായിരുന്നുവെന്ന് വിലയിരുത്തുകയെന്നും ചില അഭിഭാഷകര്‍ ചോദിക്കുന്നു. എന്നാല്‍ ജിഷ കേസില്‍ അവസാന ദിവസം ആളൂര്‍ നടത്തിയ പ്രകടനത്തിന് മുന്നില്‍ പ്രോസിക്യൂട്ടറുടെ പ്രൗഢിയും പ്രതാപവും മങ്ങിപ്പോയതെന്നും അതുകൊണ്ടാണ് ആളൂരിനെ തരംതാഴ്ത്താന്‍  കോടതി അലക്ഷ്യ നടപടി എടുത്തതെന്നും പറയുന്നു.

എന്നാല്‍ സൗമ്യയുടെ കൊലപാതക കേസില്‍ തൃശ്ശൂരിലെ അഭിഭാഷകര്‍ക്ക് ഇതിനു വിരുദ്ധമായ അഭിപ്രായമാണുള്ളത്. സൗമ്യ വധക്കേസില്‍ ആളൂര്‍ നടത്തിയ പ്രകടനം കണ്ട് ഞെട്ടിപ്പോയെന്ന് തൃശ്ശൂരിലെ അഭിഭാഷകര്‍ പറയുന്നു. കാരണം സൗമ്യ കൊലപാതക കേസ് ഓപ്പണ്‍ കോടതിയിലാണ് നടന്നത്.

കൂടത്തായ് കേസില്‍ കോഴിക്കോട് ജില്ലയില്‍ നിന്നല്ലാതെ മറ്റൊരു ജില്ലയില്‍ നിന്ന് പ്രോസിക്യൂട്ടറെ വച്ചത് കോഴിക്കോട് ജില്ലയിലെ അഭിഭാഷകര്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉണ്ട്. മാത്രമല്ല, ഈ കേസില്‍ പ്രോസിക്യൂട്ടറാകാന്‍ വേണ്ടി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച വക്കീലന്മാര്‍ക്കും വന്‍ തിരിച്ചടിയായിട്ടുണ്ട്.

എന്നാല്‍, ഈ കേസുമായി അഡ്വ. ബി എ ആളൂരുമായി ബന്ധപ്പെട്ടപ്പോള്‍ സൗമ്യ കേസ് പോലെ ഈ കേസും എട്ടുനിലയില്‍ പൊട്ടുമെന്നാണ് ആളൂര്‍ പറഞ്ഞത്. ജോളിയ്ക്ക് അഡ്വ. ബി എ ആളൂരിനെ മാത്രമേ വിശ്വാസമുള്ളൂ എന്നും ആളൂര്‍ സാറിനോട് കുറേ കാര്യങ്ങള്‍ പറയാനുണ്ട് എന്ന് ജോളി കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

അതിനുവേണ്ടി ഈ വരുന്ന 25ന് കോടതിയില്‍ നേരിട്ടെത്തി പ്രതിയെ കണ്ട് കാര്യങ്ങള്‍ മനസിലാക്കുമെന്നും,  അന്വേഷണ ഉദ്യോഗസ്ഥന്‍ കൊട്ടിഘോഷിച്ച കാര്യങ്ങള്‍ പ്രോസിക്യൂട്ടറിനു കോടതിയില്‍ അക്കമിട്ട് നിരത്താന്‍ സാധിക്കുകയില്ലെന്നും ആളൂര്‍ പറഞ്ഞു.



Keywords: Kerala, Kochi, News, Case, Murder, Crime, Koodathay case: Adv. BA Aaloor and prosecution 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?