പ്രവാസികളുടെ ഏറ്റവും വലിയ വേദി, പ്രതിപക്ഷം ബഹിഷ്‌കരിച്ച ലോക കേരളസഭയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി; മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദന കത്ത്
ന്യൂഡെല്‍ഹി: (www.kvartha.com 02.01.2020) പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോകകേരള സഭക്ക് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം.
മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ഗാന്ധി അഭിനന്ദനക്കത്തയച്ചു. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോകകേരളസഭയെന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ അയച്ച കത്തില്‍ പറയുന്നത്. ഡിസംബര്‍ 12-നാണ് രാഹുല്‍ കത്തയച്ചിരിക്കുന്നത്.
47 രാജ്യങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ച് ലോക കേരളസഭയുടെ പ്രതിനിധി സമ്മേളനത്തില്‍ 351 പ്രതിനിധികളാണുള്ളത്. 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. 28 രാജ്യങ്ങളിലെ പ്രതിനിധികളായിരുന്നു ആദ്യ സമ്മേളനത്തിനുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ലോക കേരളസഭ പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ യുഡിഎഫ് പ്രതിനിധികള്‍ ആരും പങ്കെടുത്തിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ ധൂര്‍ത്താണ് നടത്തുന്നതെന്നാരോപിച്ചാണ് ഇത്തവണത്തെ സമ്മേളനം യുഡിഎഫ് ബഹിഷ്‌കരിച്ചത്.
ഒന്നാം സമ്മേളനത്തിലെടുത്ത 60 തീരുമാനങ്ങളില്‍ ഒന്നുപോലും ഫലപ്രദമായി നടപ്പാക്കിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ആന്തൂരില്‍ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതില്‍ മനംനൊന്തു പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നു ലോക കേരള സഭയുടെ വൈസ്.ചെയര്‍മാന്‍ സ്ഥാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒപ്പം മറ്റ് യുഡിഎഫ് എംഎല്‍എമാരും നേരത്തേ രാജിവച്ചിരുന്നു. ഇതിനിടെയാണ് സഭയെ അഭിനന്ദിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ കത്ത് മുഖ്യമന്ത്രി പങ്കുവെച്ചത്. രാഹുലിന്റെ അഭിനന്ദനത്തിന് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.
ഇതിനിടെ യുഡിഎഫിന് കൂടുതല്‍ തലവേദന സൃഷ്ടിച്ച് മുസ്ലിം ലീഗിലെ ഒരു വിഭാഗം ലോക കേരള സഭയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിനെതിരെ മുസ്ലീം ലീഗ് നേരത്തെ ഭിന്നസ്വരം അറിയിച്ചിരുന്നെങ്കിലും മുന്നണിയുടെ പൊതുതീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു.
പ്രവാസി മലയാളികളുടെ വിഷയം കൈകാര്യം ചെയ്യുന്ന സഭയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് ദോഷം ചെയ്യുമെന്നാണ് ഒരു വിഭാഗം ലീഗ് നേതാക്കള്‍ ഉന്നയിക്കുന്നത്. കെ എം സി സി അടക്കമുള്ള സംഘടനകള്‍ക്കും ഇതേ അഭിപ്രായമാണ്.
ഇടത് പ്രവാസി സംഘടനകള്‍ക്ക് മേഖല പിടിച്ചടക്കാനുള്ള അവസരമൊരുക്കി കൊടുക്കലാണ് ബഹിഷ്‌കരണത്തിലൂടെ ചെയ്തിരിക്കുന്നതെന്ന് കെഎംസിസി നേതാക്കള്‍ ആരോപിക്കുന്നു. ലോക കേരളസഭക്ക് ഭാവിയില്‍ നിയമസാധുത കൈവരാനുള്ള സാധ്യതയും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rahul Gandhi congratulates Loka Kerala Sabha-UDF boycotted, New Delhi, News, Politics, Twitter, UDF, Letter, Pinarayi vijayan, Chief Minister, Kerala.

Thank you Shri. Rahul Gandhi for your warm greetings to the Loka Kerala Sabha (@LokaKeralaSabha).— CMO Kerala (@CMOKerala) January 2, 2020
In his message, @RahulGandhi opined that "the Loka Kerala Sabha is a great platform to connect with the diaspora, and recognize their contribution." pic.twitter.com/3G4KYMSllc
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rahul Gandhi congratulates Loka Kerala Sabha-UDF boycotted, New Delhi, News, Politics, Twitter, UDF, Letter, Pinarayi vijayan, Chief Minister, Kerala.
Powered by Info News For You

Comments
Post a Comment