ദുബൈക്ക് സുരക്ഷാ ഭീഷണിയില്ല; യുഎഇയിലേക്ക് യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്ന ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിന് പിന്നാലെ വിശദീകരണവുമായി അധികൃതര്‍

ദുബൈ: (https://ift.tt/305bOG4) പശ്ചിമേഷ്യ സംഘര്‍മുഖരിതമായതോടെ ലോകരാജ്യങ്ങള്‍ ഭീതിയിലാണ്. ദുബൈ അടക്കമുള്ള ചില ഗള്‍ഫ് നഗരങ്ങള്‍ ഭീഷണിയുടെ നിഴലിലാണെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും ദുബൈക്ക് സുരക്ഷാ ഭീഷണിയില്ലെന്നും വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദുബൈ മീഡിയാ ഓഫീസ്.

കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മീഡിയാ ഓഫീസ് നിര്‍ദ്ദേശിച്ചു. യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മീഡിയാ ഓഫീസിന്റെ വിശദീകരണം.

ദുബൈ ലക്ഷ്യമിട്ടുള്ള സുരക്ഷാ ഭീഷണികളെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വ്യാജമാണ്.
ദുബൈയിക്ക് യാതൊരുവിധത്തിലുള്ള ഭീഷണിയില്ലെന്നും മീഡിയാ ഓഫീസ് അറിയിച്ചു. അതേസമയം ഇറാഖിലെ സൈനികത്താവളം ആക്രമിച്ചതിന് അമേരിക്ക തിരിച്ചടിച്ചാല്‍ യുഎഇയിലെ ദുബൈയും ഇസ്രയേലിലെ ഹൈഫയും തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Middle-East-Crisis, Trending, News, Goverment, Gulf, Media, UAE, Iraq, Dubai absolutely safe to visit, no threat from Iran: Govt says 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?