ദലിതനായ മന്ത്രിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല
ഷിംല: (www.kvartha.com 08.01.2020) ഹിമാചല്‍ പ്രദേശില്‍ ദലിതനായതിന്റെ പേരില്‍ മന്ത്രിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല. ഹിമാചല്‍ പ്രദേശ് സാമൂഹ്യനീതി ശാക്തീകരണ മന്ത്രി രാജിവ് സെയ്സലിനാണ് ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ടത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നച്ചന്‍ എംഎല്‍എ വിനോദ് കുമാറിനും പ്രവേശനം നിഷേധിച്ചു. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട ബില്ലിന്റെ ചര്‍ച്ചക്കിടയിലാണ് മന്ത്രി തന്റെ അനുഭവം പങ്കുവച്ചത്. എന്നാല്‍, ഏതാണ് ക്ഷേത്രമെന്നോ ക്ഷേത്രം നില്‍ക്കുന്ന പ്രദേശമെന്നോ മന്ത്രി വ്യക്തമാക്കിയില്ല.
കസൗലി നിയോജകമണ്ഡലത്തില്‍ നിന്നാണ് ദലിത് സമുദായംഗമായ സെയ്സല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിനു മുമ്പ് കോണ്‍ഗ്രസ് എംഎല്‍എ കിന്നാവുര്‍ ജഗത് സിങ് നെഗിയും ദലിതരെ സംസ്ഥാനത്തെ ചില ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Minister, Temple, Himachal Pradesh, Shimla, Temple entry denied for Dalit minister in Himachal

Powered by Info News For You

Comments
Post a Comment