ത്രീ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സെക്‌സ് റാക്കറ്റിനെ തകര്‍ത്ത് മുംബൈ പൊലീസ്; നടിമാരുള്‍പ്പെട്ട സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും

മുംബൈ: (https://ift.tt/2THqWZ5) മുംബൈയിലെ ത്രീ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച നടിമാരുള്‍പ്പെടെയുള്ള സെക്‌സ് റാക്കറ്റിനെ പൊളിച്ചടുക്കി മുംബൈ പൊലീസ്. അന്ധേരിയില്‍ പ്രവര്‍ത്തിച്ച് വരുന്ന 29 കാരിയും മറ്റ് മൂന്ന് പേരുമുള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും സംഘത്തില്‍ പെട്ടിട്ടുണ്ടായിരുന്നു. സിറ്റി പൊലീസിന്റെ സാമൂഹ്യസേവന വിഭാഗം ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്- ''വേശ്യാവൃത്തിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം മൂന്ന് പേരെയാണ് കണ്ടെത്തിയത്. ഇവരെ പൊലീസ് രക്ഷപ്പെടുത്തി. സെക്‌സ് റാക്കറ്റിന് നേതൃത്വം നല്‍കിയ പ്രിയ ശര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.''

രക്ഷപ്പെടുത്തിയ സ്ത്രീകളിലൊരാള്‍ നടിയും ഗായികയുമാണ്. സാവ്ധാന്‍ ഇന്ത്യ എന്ന ടിവി ഷോയില്‍ അഭിനയിക്കുന്ന സ്ത്രീയാണ് ഇവര്‍. മറ്റൊരാള്‍ മറാത്തി സിനിമകളിലും സീരിയലുകളിലും അഭിനയിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒരു വെബ് സീരിസില്‍ അഭിനയിക്കുകയാണ്.

സംഭവത്തില്‍ പ്രിയ ശര്‍മ്മക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

News, National, India, Mumbai, Hotel, Actress, Film, Police, Arrested, Mumbai Police Save Minor Actress from Molestation

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, Mumbai, Hotel, Actress, Film, Police, Arrested, Mumbai Police Save Minor Actress from Molestation


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?