കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് പയ്യന്നൂര്‍ കോളജില്‍ തിരിതെളിഞ്ഞു, സ്റ്റേജ് മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കം, മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും

പയ്യന്നൂര്‍: (www.kvartha.com 16.01.2020) ചരിത്രമുറങ്ങുന്ന പയ്യന്നൂരിന് കലയുടെ രാപകല്‍ സമ്മാനിക്കാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിന് പയ്യന്നൂര്‍ കോളജില്‍ തിരിതെളിഞ്ഞു. സിനിമാ നാടക സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ഗ്ഗാത്മക രോഷത്തിന്റെ കലകളുറയുകയും കനല്‍ കാക്കുകയും ചെയ്യേണ്ട കാലമാണ് സംജാതമായിരിക്കുന്നതെന്നും സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ, അധികാരി വര്‍ഗത്തിനെതിരെ സമരോത്സുകമാകാന്‍ വിദ്യാര്‍ത്ഥികള്‍ക്കു കഴിയണമെന്നും പ്രമോദ് പയ്യന്നൂര്‍ പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാന്‍ ടി വി രാജേഷ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. സര്‍വകലാശാല വിദ്യാര്‍ത്ഥി ക്ഷേമ വിഭാഗം ഡയറക്ടര്‍ ഡോ. പ്രിയാ വര്‍ഗീസ് ആമുഖ പ്രഭാഷണം നടത്തി. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ടി കെ ശിശിര അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ കോളജ് പ്രിന്‍സിപ്പല്‍ പി സി ശ്രീനിവാസ്, കെ കെ സുരേഷ്‌കുമാര്‍, എ പി രാഹുല്‍, സി വി അജയ്ബാബു, ഷിബിന്‍ കാനായി, എ നിഷാന്ത് എന്നിവര്‍ സംസാരിച്ചു.

വിഷ്ണുരാജ് ടി കെ സ്വാഗതവും എ വി അനൂപ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ദിനത്തില്‍ രചനാ മത്സരങ്ങളും, കവിതാലാപനം, പ്രസംഗം, പൂക്കളം, ക്ലേ മോഡലിംഗ് എന്നിവ നടന്നു. സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം 17 ന് വൈകീട്ട് അഞ്ച് മണിക്ക് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.

സാഹിത്യോത്സവം, ചിത്രോത്സവം, സംഗീതോത്സവം, ദൃശ്യ-നാടകോത്സവം എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ 103 കോളജുകളില്‍ നിന്നായി 4092 പ്രതിഭകള്‍ പങ്കെടുക്കും. ഒമ്പത് വേദികളിലായാണ് മത്സരം അരങ്ങേറുക.



Keywords: Kerala, Payyannur, News, Kerala school kalolsavam, University, K.T Jaleel, Inauguration, Kannur university Kalotsavam started 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?