ചന്ദ്രഗിരി പാലത്തിലൂടെ നാളെ മുതല്‍ ചെറിയ വാഹനങ്ങള്‍ക്ക് പോകാം: ഒന്ന് വരെ നിയന്ത്രണം തുടരും
കാസര്‍കോട് (www.evisionnews.co): കാഞ്ഞങ്ങാട്- കാസര്‍കോട് കെഎസ്ടിപി റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അടച്ചിട്ട ചന്ദ്രഗിരി പാലത്തിലൂടെ നാളെ മുതല്‍ ചെറിയ വാഹനങ്ങള്‍ കടത്തി വിടും. ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു കെഎസ്ടിപി അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നാളെ രാവിലെ എട്ടു മണി മുതല്‍ ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, കാര്‍ എന്നിവ കടത്തി വിടും. എന്നാല്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് ഫെബ്രുവരി ഒന്നുമുതല്‍ മാത്രമേ ചന്ദ്രഗിരി പാലത്തിലൂടെ പ്രവേശനം അനുവദിക്കൂ. ഈ നിര്‍ദേശം ലംഘിക്കുന്ന വലിയ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. വലിയ വാഹനങ്ങള്‍ക്ക് നിലവിലുള്ള നിയന്ത്രണം ഫെബ്രുവരി ഒന്നു വരെ കര്‍ശനമായി തുടരും.
Powered by Info News For You

Comments
Post a Comment