ചൈനയെ കൂട്ടുപിടിച്ച് കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിക്കാനുള്ള പാകിസ്ഥാന്റെ നീക്കങ്ങള്‍ക്ക് വീണ്ടും ശക്തമായ തിരിച്ചടി; ജമ്മു വിഷയം ഉയര്‍ത്തിക്കാട്ടാനുള്ള വേദി ഇതല്ലെന്ന് പ്രധാന രാഷ്ട്രങ്ങളുടെ പ്രതിനിധി

ന്യൂയോര്‍ക്ക്: (www.kvartha.com 16.01.2020) ചൈനയെ കൂട്ടുപിടിച്ച് ജമ്മു കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിക്കാനുള്ള പാകിസ്ഥാന്റെ നീക്കങ്ങള്‍ക്കു വീണ്ടും ശക്തമായ തിരിച്ചടി. കശ്മീര്‍ വിഷയത്തില്‍ യു എന്‍ രക്ഷാസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് പാകിസ്ഥാന് വീണ്ടും തിരിച്ചടിയേറ്റത്.

ബുധനാഴ്ച രാത്രി ന്യൂയോര്‍ക്കില്‍ യുഎന്‍ രക്ഷാസമിതി നടത്തിയ ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടാനുള്ള വേദി ഇതല്ല എന്നാണു പ്രധാന രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ അറിയിച്ചത്. ഇന്ത്യയും ശക്തമായി വിമര്‍ശിച്ചു. ഭീകരര്‍ക്കു താവളമൊരുക്കുന്നതു പാകിസ്ഥാന്‍ ആദ്യം അവസാനിപ്പിക്കണമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

China-Backed Pak Bid To Raise Kashmir At UN Security Council Flops Again, New York, News, Politics, China, Pakistan, Conference, Criticism, World

പാകിസ്ഥാനെ ബാധിക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍നിന്നു വ്യതിചലിപ്പിക്കാന്‍ തെറ്റായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് അവര്‍ ശ്രമിക്കുന്നതെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.

യുഎന്നിലെ മറ്റ് അംഗങ്ങളുടെ കൃത്യമായ വീക്ഷണത്തില്‍ ഒരംഗത്തിന്റെ ശ്രമം പരാജയപ്പെടുന്നതാണു നാം വീണ്ടും കണ്ടത്. പാക്ക് പ്രതിനിധികള്‍ നടത്തുന്ന വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ യുഎന്‍ വേദിയില്‍ തുടര്‍ച്ചയായി തള്ളിപ്പോകുന്നതു കാണുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ബുധനാഴ്ച ന്യൂയോര്‍ക്കില്‍ നടന്നത് അനൗദ്യോഗിക ചര്‍ച്ചയാണെന്നാണു റിപ്പോര്‍ട്ട്. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാക്ക് വിദേശകാര്യ മന്ത്രി യുഎന്നിന് അയച്ച കത്തിന്മേലാണു ചര്‍ച്ച നടന്നതെന്നാണു ചൈന അംബാസഡര്‍ അറിയിച്ചത്.

ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്തു കശ്മീര്‍ വിഷയത്തില്‍ ഉചിതമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ ഇതു സഹായകമാകുമെന്നാണു വിശ്വസിക്കുന്നതെന്നും യുഎന്‍ ചര്‍ച്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു.

കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇത് രണ്ടാം തവണയാണ് യുഎന്‍ രക്ഷാസമിതി മുറിയടച്ചു യോഗം ചേരുന്നത്. ചൈനയുടെ ആവശ്യപ്രകാരം ഇത്തവണ ന്യൂയോര്‍ക്കിലായിരുന്നു യോഗം.

കശ്മീര്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഔദ്യോഗിക വിഷയമാണെന്നും അതില്‍ മറ്റു രാജ്യങ്ങള്‍ ഇടപടേണ്ടതില്ലെന്നുമാണു കഴിഞ്ഞ ചര്‍ച്ചയില്‍ യുഎന്‍ എടുത്ത തീരുമാനം. ഈ അഭിപ്രായത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്നാണ് ഇപ്പോഴത്തെ തീരുമാനം വ്യക്തമാക്കുന്നത്.

കശ്മീര്‍ വിഷയം ആഭ്യന്തര പ്രശ്‌നമാണെന്നും ഉഭയകക്ഷി ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും യൂറോപ്പില്‍ നിന്നുള്ള പ്രതിനിധി പറഞ്ഞു. ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ ക്ലോസ്ഡ് ഡോര്‍ യോഗത്തില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാന്‍ ചൈന അഭ്യര്‍ത്ഥന നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കാശ്മീര്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചയാണ് വേണ്ടതെന്ന നിലപാടാണ് ഫ്രാന്‍സും അമേരിക്കയും കൈക്കൊണ്ടത്. എല്ലാക്കാലവും പാകിസ്ഥാന്റെ സുഹൃദ് രാജ്യമായി നിലകൊള്ളുന്ന ചൈന, ജമ്മു കാശ്മീരിനെ വിഭജിച്ച ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. നിയമവിരുദ്ധവും അസാധുവുമാണ് നടപടിയെന്നാണ് ചൈന വിശേഷിപ്പിച്ചത്.

കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന യോഗത്തില്‍ കശ്മീര്‍ ആഭ്യന്തരവിഷയമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചിരുന്നു. വിഷയത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യ അറിയിച്ചു. അന്നും ഇന്ത്യയുടെ നിലപാടിന് റഷ്യയും ബ്രിട്ടനും ഫ്രാന്‍സും ഉറച്ച പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്നാണ് ഇന്ത്യ അന്ന് അറിയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: China-Backed Pak Bid To Raise Kashmir At UN Security Council Flops Again, New York, News, Politics, China, Pakistan, Conference, Criticism, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?