റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ രാജ്യത്ത് അഞ്ചിടത്ത് സ്‌ഫോടനം

ഗുവാഹത്തി: (www.kvartha.com 26.01.2020) രാജ്യം 71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ അഞ്ചിടത്ത് സ്‌ഫോടനം. അസമിലെ ദിബ്രുഗഡ്, സൊണാരി ജില്ലകളിലെ അഞ്ചിടത്താണ് സ്‌ഫോടനം നടന്നത്. ശക്തിയേറിയ ഗ്രനേഡ് സ്‌ഫോടനമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം.

ദിബ്രുഗഡിലെ ഗ്രഹം ബസാര്‍, എടി റോഡിലെ ഗുരുദ്വാര, ദുലിയാജന്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനം നടന്നു. സൊണാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തിയോക് ഘടിലും സ്‌ഫോടനം ഉണ്ടായി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

71st Republic Day: Five bomb blasts rock Upper Assam, No casualties Reported, News, Politics, Republic Day, Celebration, Trending, Bomb Blast, Police, Chief Minister, Injued, National

സൊണാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തിയോക് ഘടിലാണ് ആദ്യ സ്‌ഫോടനം നടന്നത്. ദുലിയാജന്‍ പൊലീസ് സ്റ്റേഷന് അടുത്താണ് രണ്ടാമത്തെ സ്‌ഫോടനം. എടി റോഡിലെ ഗുരുദ്വാരയിലാണ് മൂന്നാമത്തെ സ്‌ഫോടനം. ദിബ്രുഗഡിലെ ഗ്രഹം ബസാറിലാണ് നാലാമത്തെ സ്‌ഫോടനം. ധൂം ധൂമയിലാണ് അഞ്ചാമത്തൈ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സ്‌ഫോടനത്തിന് പിന്നില്‍ ഉള്‍ഫ തീവ്രവാദികളാണെന്ന് സംശയിക്കുന്നു.

71st Republic Day: Five bomb blasts rock Upper Assam, No casualties Reported, News, Politics, Republic Day, Celebration, Trending, Bomb Blast, Police, Chief Minister, Injued, National

അതേസമയം സ്‌ഫോടനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. ജനങ്ങള്‍ തീര്‍ത്തും അവഗണിച്ചതിലെ ജാള്യത മറച്ചുവയ്ക്കാനാണ് തീവ്രവാദ സംഘടനകള്‍ ഊ വിശുദ്ധ ദിനത്തില്‍ ആക്രമണം നടത്തിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. കുറ്റക്കാരെ പിടികൂടാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

71st Republic Day: Five bomb blasts rock Upper Assam, No casualties Reported, News, Politics, Republic Day, Celebration, Trending, Bomb Blast, Police, Chief Minister, Injued, National
71st Republic Day: Five bomb blasts rock Upper Assam, No casualties Reported, News, Politics, Republic Day, Celebration, Trending, Bomb Blast, Police, Chief Minister, Injued, National

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 71st Republic Day: Five bomb blasts rock Upper Assam, No casualties Reported, News, Politics, Republic Day, Celebration, Trending, Bomb Blast, Police, Chief Minister, Injued, National.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?