പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണി, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി അറസ്റ്റില്‍
റായ്പൂര്‍: (www.kvartha.com 10.01.2020) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റില്‍. 16കാരി വനിതാ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓംപ്രകാശ് ഗുപ്ത എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി എഎസ്പി പ്രഫുല്‍ താക്കൂര്‍ അറിയിച്ചു.
ഗുപ്തയുടെ വീട്ടിലാണ് വീട്ടുവേലയ്ക്കും പഠനത്തിനുമായി മാതാപിതാക്കള്‍ പെണ്‍കുട്ടിയെ താമസിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016 മുതല്‍ 2019 ഡിസംബര്‍ വരെ പല തവണ ഇയാള്‍ പീഡിപ്പിച്ചിരുന്നതായും നയാ റായ്പൂരിലെ ഒരു കെട്ടിടത്തില്‍ വച്ചും ഇയാള്‍ തന്നെ ദുരുപയോഗം ചെയ്തിരുന്നതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
ഇക്കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ പ്രത്യഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി സംഭവങ്ങള്‍ വീട്ടില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഒരു സന്നദ്ധസംഘടനയുടെ സഹായത്തോടെ റായ്പൂരിലെ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Molestation, Complaint, Girl, Arrest, Crime, Police, Case, Raman Singh's secretary arrested for molesting minor girl

Powered by Info News For You

Comments
Post a Comment