കൊറോണ വൈറസ്; ആശങ്ക അവസാനിച്ചേക്കും, ശക്തമായി നേരിടാനുള്ള ചുവടുവയ്പ്പില്‍ ഓസ്‌ട്രേലിയ

മെല്‍ബണ്‍: (www.kvartha.com 30.01.2020) കൊറോണ വൈറസിന്റെ ആശങ്ക അവസാനിച്ചേക്കും. കൊറോണ വൈറസിനെ ഓസ്‌ട്രേലിയ ലാബോറട്ടറിയില്‍ വളര്‍ത്തിയെടുത്തു. വുഹാനില്‍ നിന്നുള്ള കൊറോണ വൈറസിനെ വിക്ടോറിയന്‍ പകര്‍ച്ചവ്യാധി ഗവേഷണ ലാബിലാണ് വളര്‍ത്തിയെടുത്തിരിക്കുന്നത്. കൊറോണ വൈറസിനെ എങ്ങനെ ശക്തമായി നേരിടാമെന്ന ചുവടുവയ്പ്പിലാണ് ഓസ്‌ട്രേലിയ.

രോഗിയില്‍ നിന്നുള്ള സാംപിള്‍ ഉപയോഗിച്ചാണ് നടപടിക്ക് തുടക്കം കുറിച്ചത്. ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ കൊറോണ വൈറസിനെ ലാബില്‍ വളര്‍ത്തിയെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും പ്രതിരോധ മരുന്ന് കണ്ടെത്താന്‍ വൈറസിനെ വളര്‍ത്തിയെടുക്കുന്നത് സഹായിക്കുമെന്നും ലാബോറട്ടറി ഡയറക്ടര്‍ മൈക്ക് കാട്ടണ്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. മാത്രമല്ല ഇതിന്റെ കണ്ടെത്തലുകള്‍ അന്തര്‍ദേശീയ തലത്തില്‍ പങ്കുവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

News, World, Report, Patient, Health, Australia, Scientists, Grown, Wuhan, Coronavirus, Laboratory, Australian scientists have successfully grown a Wuhan coronavirus

വൈറസ് സാംക്രമിക രീതിയില്‍ പടരാനുള്ള കാരണം ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ലാബോറട്ടറി ജീവനക്കാര്‍. ഹോങ്കോങ്കിലും കൊറോണ വൈറസിനെ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചത് ഫലം കണ്ടിട്ടുണ്ടെന്നും അന്തര്‍ദേശീയ മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് ഡിസംബര്‍ ആദ്യവാരമാണ്. ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് ലോകം.

Keywords: News, World, Report, Patient, Health, Australia, Scientists, Grown, Wuhan, Coronavirus, Laboratory, Australian scientists have successfully grown a Wuhan coronavirus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?