അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കാലിത്തീറ്റ വിപണിയുടെ പകുതിയും കേരള ഫീഡ്‌സിന്റെ വിഹിതമായി മാറും; മുഖ്യമന്ത്രി പിണറായി വിജയന്‍
തൊടുപുഴ: (www.kvartha.com 06.01.2020) അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കാലിത്തീറ്റ വിപണിയുടെ പകുതിയും കേരള ഫീഡ്‌സിന്റെ വിഹിതമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തൊടുപുഴയിലെ അരിക്കുഴയില്‍ പൊതു മേഖലാ കാലിത്തീറ്റ ഉത്പാദന സ്ഥാപനമായ കേരള ഫീഡ്‌സിന്റെ 500 മെട്രിക് ടണ്‍ ഉത്പാദന ശേഷിയുള്ള പുതിയ ഫാക്ടറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും വികസന സംരംഭങ്ങള്‍ ആരംഭിക്കുന്നതിലും പൂര്‍ത്തീകരിക്കുന്നതിലും സര്‍ക്കാര്‍ മികച്ച ശ്രമം നടത്തുന്നുണ്ട്. കേരള ഫീഡ്‌സിന്റെ തൊടുപുഴ യൂണിറ്റിന്റെ നിര്‍മാണം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനായത് നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയ സമയത്ത് ക്ഷീരകര്‍ഷകര്‍ക്ക് വില കുറച്ച് കാലിത്തീറ്റ നല്‍കാന്‍ തയ്യാറായി സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന കേരള ഫീഡ്‌സിനെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മായം ചേര്‍ന്ന ഉത്പന്നങ്ങളില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിനു വേണ്ടി നാല് തട്ടിലുള്ള ഗുണമേന്മ പരിശോധന പൂര്‍ത്തിയാക്കിയാണ് കേരള ഫീഡ്‌സ് ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. ഇതു വഴി വിഷരഹിതമായ പാലും മുട്ടയും ജനങ്ങളിലേക്കെത്തും.
ഇടുക്കി പാക്കേജിന്റെ ഭാഗമായി ഡോ. എം എസ് സ്വാമിനാഥന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അരിക്കുഴ കൃഷിഫാമില്‍നിന്ന് സര്‍ക്കാര്‍ പാട്ടമായി അനുവദിച്ച പത്ത് ഏക്കറിലാണ് പുതിയ ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. 75.75 കോടി രൂപ ചെലവില്‍ പുതിയ പ്ലാന്റ് പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുന്നതോടെ കേരള ഫീഡ്‌സിന്റെ മൊത്തം ഉല്പാദന ശേഷി പ്രതിദിനം 1750 ടണ്‍ ആകും.
1350 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഫിനിഷ്ഡ് പ്രോഡക്ട് ഗോഡൗണ്‍, 3300 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള അസംസ്‌കൃത വസ്തു സംഭരണ ഗോഡൗണ്‍ എന്നിവയടങ്ങിയതാണ് പ്ലാന്റ്. സ്വിറ്റ്‌സര്‍ലാന്റിലെ ബ്യൂളര്‍ കമ്പനിയുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ പ്ലാന്റിലെ ഉത്പാദനം പൂര്‍ണമായും ഓട്ടോമേറ്റഡ് ആയിരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: KFL plant inaugurated in Kerala by CM, Thodupuzha, News, Politics, Inauguration, Chief Minister, Pinarayi vijayan, Kerala, Facebook, Post.

Powered by Info News For You

Comments
Post a Comment