മലയാളി ബാലിക റാസല്‍ഖൈമയില്‍ പനി ബാധിച്ച് മരിച്ചു

റാസല്‍ഖൈമ: (https://ift.tt/2RrHcuv) മലയാളി ബാലിക റാസല്‍ഖൈമയില്‍ പനി ബാധിച്ച് മരിച്ചു. തൃശൂര്‍ അഞ്ചേരി തട്ടില്‍ വല്ലച്ചിറക്കാരന്‍ വീട്ടില്‍ ജോബിന്‍ ജോസഫ്- ജിനി ദമ്പതികളുടെ മകള്‍ ദിയ റോസ് (അഞ്ച്) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് ശാം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് റാക് സഖര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

റാക് ഇന്ത്യന്‍ പബ്ലിക് സ്‌കൂളിലെ കെ ജി ടു വിദ്യാര്‍ത്ഥിയാണ്. റാക് സ്റ്റീവന്‍ റോക്കിലാണ് ജോബിന്‍ ജോലി ചെയ്യുന്നത്. ജോണ്‍ ജോബി (നാലര വയസ്) മറ്റൊരു മകനാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, news, Death, Top-Headlines, Thrissur, Malayali child died in Ras al khaima
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?