അഞ്ചുപേരെ കൊന്ന പുള്ളിപ്പുലിയെ ഒതുക്കാന്‍ മൂന്ന് ആനകളെ രംഗത്തിറക്കി വനപാലകര്‍

ലഖ്നൗ: (www.kvartha.com 07.01.2020) നരഭോജിയായ പുള്ളിപ്പുലിയെ ഒതുക്കാന്‍ മൂന്ന് ആനകളെ രംഗത്തിറക്കി വനപാലകര്‍. അഞ്ച് പേരുടെ ജീവന്‍ എടുക്കുകയും 12 പേരെ ആക്രമിക്കുകയും ചെയ്ത പുലിയെ പിടികൂടാനാണ് വനപാലകരുടെ അറ്റകൈ പ്രയോഗം. ഉത്തര്‍പ്രദേശിലെ ബിജനോര്‍ ജില്ലയിലാണ് സംഭവം.

ആനകളുടെ പുറത്തിരുന്ന് പുലിയെ മയക്കുവെടി വെച്ച് വീഴ്ത്താനാണ് ഉദ്യോഗസ്ഥരുടെ പദ്ധതി. പ്രത്യേകം പരിശീലനം ലഭിച്ച മൂന്ന് ആനകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കരിമ്പ് പാടങ്ങളിലും മറ്റും ആനകള്‍ പുലിയെ തിരയും.


'അഹ്രവത്' എന്ന സന്നദ്ധ സംഘടനയില്‍ നിന്നാണ് പരിശീലനം നേടിയ ആനകളെ വാടകയ്ക്കെടുക്കുന്നതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആയ എം സെമ്മാരന്‍ പറഞ്ഞു. മോഹാണ്ടിയ ഗ്രാമത്തിന്റെ പരിസരത്ത് കഴിഞ്ഞ എട്ട് ദിവസമായി പുലി ഇറങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുലിയെ കുടുക്കാനായി ഗ്രാമത്തില്‍ പലയിടത്തും ക്യാമറയും കൂടുകളും സ്ഥാപിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Uttar Pradesh, News, Lucknow, Leopard, Elephants, Forest Officials Train Three Elephants to Catch a Killer Leopard in UP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?