കുടുംബ വഴക്കിനെത്തുടര്‍ന്നു പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയെ നടുറോഡില്‍ കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമം; കൃത്യം നടത്തിയത് യുവതിയോട് പറഞ്ഞ ശേഷം; തമാശയാണെന്ന് കരുതി അവഗണിച്ചപ്പോള്‍ പോക്കറ്റില്‍ നിന്നും ബ്ലേഡ് എടുത്ത് കഴുത്തില്‍ വരഞ്ഞു; സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ പിന്നീട് കള്ളുഷാപ്പില്‍ നിന്നും പിടികൂടി
ചങ്ങനാശേരി: (www.kvartha.com 23.01.2020) കുടുംബ വഴക്കിനെത്തുടര്‍ന്നു പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയെ നടുറോഡില്‍ കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമം. ബുധനാഴ്ച രാവിലെ 9.30 ന് ചങ്ങനാശേരി കടമാഞ്ചിറയിലായിരുന്നു നടുക്കുന്ന സംഭവം. തൃക്കൊടിത്താനം കടമാഞ്ചിറയില്‍ പൊട്ടശേരി പനംപാതിക്കല്‍ സിനി(35)യ്ക്കു നേരെയാണു ഭര്‍ത്താവ് പ്രശോഭി(35)ന്റെ വധശ്രമമുണ്ടായത്.
കൊലപാതകശ്രമത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രശോഭിനെ സമീപത്തെ തണ്ടങ്കുളം കള്ളുഷാപ്പില്‍നിന്നും തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ പാറേല്‍ പള്ളിക്കു സമീപത്തെ ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന പ്രശോഭ്, ജോലിക്കു പോകുന്നതിനായി എത്തിയ സിനിയോട് വിശേഷങ്ങള്‍ പറഞ്ഞ് കുറച്ചു ദൂരം ഒപ്പം നടന്നു.
ഇതിനിടെ പോക്കറ്റിലുണ്ടായിരുന്ന ബ്ലേഡ് കയ്യിലെടുത്ത്, കൊല്ലാന്‍ പോവുകയാണ് എന്ന് പ്രശോഭ് പറഞ്ഞെങ്കിലും തമാശയാണെന്നു കരുതി സിനി അവഗണിക്കുകയായിരുന്നു. ഇതോടെ പ്രശോഭ് ബ്ലേഡ് ഉപേക്ഷിച്ചു. എന്നാല്‍ ആള്‍ത്തിരക്കില്ലാത്ത പ്രദേശത്ത് എത്തിയപ്പോള്‍ പോക്കറ്റില്‍ കരുതിയിരുന്ന മറ്റൊരു ബ്ലേഡ് പുറത്തെടുത്ത് സിനിയുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.
പൊട്ടശേരി ഭാഗത്ത് താമസിക്കുന്ന സിനി, ജോലി ചെയ്യുന്ന കൊടിനാടുംകുന്ന് അംഗന്‍വാടിയിലേക്ക് നടന്നു പോകുമ്പോള്‍ എതിരേ നടന്നുവന്ന പ്രശോഭ് തടഞ്ഞു നിര്‍ത്തി കഴുത്തില്‍ മൂര്‍ച്ചയേറിയ ബ്ലേഡ് കൊണ്ടു മുറിക്കാന്‍ ശ്രമിക്കുകയായിരുന്നു. അലറിക്കരയുന്ന സിനിയുടെ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ കഴുത്തുമുറിഞ്ഞ് ചോരയില്‍ കുളിച്ചുപിടയുകയായിരുന്നു സിനി. ഇതിനിടെ പ്രതി രക്ഷപ്പെട്ടിരുന്നു.
രക്തം വാര്‍ന്നു റോഡില്‍ വീണ സിനിയെ ഇതുവഴിയെത്തിയ വൈദികനും നാട്ടുകാരും ചേര്‍ന്നാണ് ചെത്തിപ്പുഴ ആശുപത്രിയിലെത്തിച്ചത്. കഴുത്തിലെ പ്രധാന ഞരമ്പിനാണ് കൂടുതല്‍ മുറിവേറ്റത്. അടിയന്തിര ശസ്ത്രക്രിയക്കു വിധേയയാക്കിയതോടെയാണ് ജീവന്‍ നിലനിര്‍ത്താനായതെന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു. സിനി അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
വീഡിയോ ഗ്രാഫറായി ജോലി ചെയ്യുന്ന പ്രശോഭ് കഴിഞ്ഞ കുറെ നാളായി സിനിയുമായി അകന്നു കഴിയുകയാണ്. പ്രശോഭ് മദ്യപിച്ചെത്തി സിനിയുമായി വഴക്കുണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രശോഭുമായി പിണങ്ങിയശേഷം സിനി പാത്താമുട്ടത്തെ സ്വന്തം വീട്ടില്‍നിന്നാണു ജോലിക്കു പോയിരുന്നത്. കുട്ടികളും സിനിയോടൊപ്പമാണ്. കൊടിനാട്ടുകുന്ന് അങ്കണവാടിയിലെ ഹെല്‍പര്‍ ആണ് സിനി. അംഗന്‍വാടിയില്‍ അടക്കം എത്തി പലതവണ പ്രശോഭം വധഭീഷണി മുഴക്കിയിരുന്നതായി പൊലീസിലും വനിതാ സെല്ലിലും സിനി നേരത്തെ പരാതി നല്‍കിയിരുന്നു.
പിടിയിലായ പ്രശോഭിനെ വൈകിട്ട് സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. യുവതി തന്നെ വിട്ട് മറ്റൊരിടത്ത് താമസം തുടങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നു ചോദ്യം ചെയ്യലില്‍ പ്രശോഭ് പൊലീസിനോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Husband 'tried to slit his wife's throat , News, Local-News, Sini, Prashbh, Murder, Crime, Criminal Case, Police, Arrested, Hospital, Treatment, Injured, Kerala.

Powered by Info News For You

Comments
Post a Comment