ഇസ്മായില്‍ വധം: ഘാതക സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം പാവൂര്‍ കിദമ്പാടിയില്‍ താമസക്കാരനും തലപ്പാടി കെസി റോഡ് സ്വദേശിയുമായ ഇസ്മായിലി (50)നെ കൊലപ്പെടുത്തിയ ഘാതക സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. കര്‍ണാടക മഞ്ഞനാടി സ്വദേശി അറഫാത്തിനെ (32)യാണ് മഞ്ചേശ്വരം സിഐ എവി ദിനേശ്, എസ്‌ഐ അനൂപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
നേരത്തെ കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതായി ഹനീഫ പോലീസിനോട് വെളിപ്പെടുത്തിയ സിദ്ദീഖ് എന്നയാള്‍ കൊലയാളി സംഘത്തില്‍ ഇല്ലെന്ന് പോലീസ് കണ്ടെത്തി. ഇസ്മാഈലിനെ കഴുത്തുമുറുക്കി കൊലപ്പെടുത്താനുപയോഗിച്ച തുണി എവിടെയാണെന്ന് കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് പോലീസ് പറഞ്ഞു.
രണ്ടുപേര്‍ മാത്രമാണ് പുറത്തുനിന്നെത്തിയ കൊലയാളി സംഘത്തിലുണ്ടായിരുന്നതെന്ന് നേരത്തെ കേസില്‍ അറസ്റ്റിലായ ഇസ്മായിലിന്റെ ഭാര്യ ആയിഷയും കാമുകന്‍ ഹനീഫയും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അറഫാത്തിനെ അറസ്റ്റു ചെയ്തതോടെ കേസില്‍ നിര്‍ണായക തെളിവുകള്‍ പുറത്തുവന്നിരിക്കുന്നു.
ഭര്‍ത്താവ് ഇസ്മായില്‍ മദ്യപിച്ചുവന്ന് ഉപദ്രവിക്കുന്നതുമൂലം 10,000രൂപയ്ക്ക് ഇസ്മായിലിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് ആയിഷ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുമാത്രമല്ല കാരണമെന്നും ആയിഷയും ഹനീഫയും തമ്മിലുള്ള അവിഹിത ബന്ധം ഇസ്മായില്‍ ചോദ്യം ചെയ്തതാണ് കൊലനടത്താന്‍ പ്രേരണയായതെന്നുമാണ് പോലീസ് കരുതുന്നത്. എന്നാല്‍ ഇക്കാര്യം പ്രതികള്‍ ഇതുവരെ സമ്മതിച്ചിട്ടില്ല.
Powered by Info News For You

Comments
Post a Comment