യുഎഇയില്‍ എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍

അബുദാബി: (www.kvartha.com 14.01.2020) യുഎഇയില്‍ എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. അബുദാബിയിലെ അല്‍ ഗയാത്തി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലായിരുന്നു സംഭവം. മുഖംമൂടി ധരിച്ച രണ്ടുപേര്‍ എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. ഒരു ചുറ്റികയും അലൂമിനിയത്തില്‍ തീര്‍ത്ത ചില ഭാഗങ്ങളും സ്ഥലത്ത് നിന്ന് കണ്ടെടുത്തു.

കൈയുറകള്‍ ധരിച്ചായിരുന്നു പ്രതികളുടെ മോഷണശ്രമം. തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികളെ തിരിച്ചറിയുകയും അബുദാബി മുസഫയിലെ താമസ സ്ഥലത്തുനിന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.

Abu Dhabi, News, Gulf, World, Arrest, Robbery, Police, Crime, Two men damage ATM with hammer in UAE, try to steal cash

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Abu Dhabi, News, Gulf, World, Arrest, Robbery, Police, Crime, Two men damage ATM with hammer in UAE, try to steal cash


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?