ചാരപ്രവര്‍ത്തന ഭീഷണി: ഏഴിമല നാവിക അക്കാദമിയില്‍ സ്മാര്‍ട്ട് ഫോണ്‍ നിരോധിച്ചു; ഉദ്യോഗസ്ഥരും സിവിലിയന്‍ ജീവനക്കാരും ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ക്ക് ബാധകം

കണ്ണൂര്‍: (www.kvartha.com 05.01.2020) രാജ്യമാകെ സൈനിക കേന്ദ്രങ്ങളില്‍ സൈനികര്‍ക്കിടയില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന സാഹചര്യത്തില്‍ഏഴിമല നാവിക അക്കാദമിയില്‍ സ്മാര്‍ട്ട് ഫോണുകളും സാമൂഹ്യമാധ്യമങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തി. നാവിക അക്കാദമിയില്‍ നിയന്ത്രിത ഇന്റര്‍നെറ്റ് ഉപയോഗം മാത്രമേ അനുവദിക്കൂശ സ്ഥലത്തില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനമാണ് ഞായറാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വന്നത്. വിശാഖപട്ടണത്ത് ഐഎസ്ഐ ചാരന്‍മാര്‍ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ ഏഴ് നാവിക സെയിലര്‍മാര്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ഉത്തരവ്.

ഞായറാഴ്ചക്കുമുമ്പ് മുഴുവന്‍ ഓഫീസര്‍മാരും കേഡറ്റുകളും സിവിലിയന്‍ ജീവനക്കാരും സാധാരണ ഫോണിലേക്ക് മാറണമെന്നും ഡെപ്യൂട്ടി കമാന്‍ഡന്റ് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. അക്കാദമിയിലെ മുഴുവന്‍ ഓഫീസുകള്‍, ക്ലാസ് മുറികള്‍, സ്‌ക്വാഡ്രന്‍ ഓഫീസുകള്‍, പരിശീലന സ്ഥലങ്ങള്‍, സൈനിക മേഖലകള്‍, കേന്ദ്രീയ വിദ്യാലയം, വ്യവസായ യൂണിറ്റുകള്‍, മറ്റ് ഓഫീസുകള്‍, സൈനിക ആശുപത്രി എന്നിവിടങ്ങളിലാണ് നിരോധനം. സന്ദര്‍ശകര്‍ക്കും ഇതു ബാധകമാണ്.


ഫെയ്സ്ബുക്കും മറ്റ് സാമൂഹ്യമാധ്യമങ്ങളും ഉപയോഗിക്കുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.ബന്ധപ്പെട്ട മുഴുവന്‍ ആളുകളും ഫെയ്സ്ബുക്ക് അക്കൗണ്ടില്ലെന്നും നേരത്തേ ഉണ്ടായിരുന്നത് ഒഴിവാക്കിയെന്നും കാണിച്ച് സത്യപ്രസ്താവന നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നതുപോലുള്ള സംഭവങ്ങള്‍ അതീവ ഗൗരവതരമാണെങ്കിലും ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ പൂര്‍ണമായി നിരോധിക്കുന്നതില്‍ ജീവനക്കാര്‍ക്കും നാവികോദ്യോഗസ്ഥര്‍ക്കും കടുത്ത അമര്‍ഷമുണ്ട്. എലിയെ പേടിച്ച് ഇല്ലം ചുടുന്നതിനു' സമാനമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

നാവിക ഉദ്യോഗസ്ഥരും സിവിലിയന്‍ ജീവനക്കാരും ഉള്‍പ്പെടെ രണ്ടായിരത്തോളംപേരെയാണ് നിരോധനം നേരിട്ടു ബാധിക്കുക. അക്കാദമിയിലെ വിമുക്തഭട ക്യാന്റീനില്‍ ഓണ്‍ലൈന്‍ പണമിടപാടുമാത്രമേയുള്ളൂ. രണ്ടായിരത്തോളം പേര്‍ രണ്ടു ദിവസത്തിനകം സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിച്ച് സാധാരണ ഫോണിലേക്ക് മാറുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ഒട്ടേറെയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kannur, Naval Acadamy, Ezhimala, Smart Phone, Mobile Phone, Ban, Controversy, Smart phone banned in Ezhimala Navy Academy


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?