മദ്യപിച്ച് പതിവായി ബഹളം വെക്കുന്നു; മനംമടുത്ത പിതാവ് മകനെ വെട്ടിക്കുന്നു; പ്രതി അറസ്റ്റില്‍

വടക്കഞ്ചേരി: (www.kvartha.com 15.01.2020) വീട്ടില്‍ മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കിയിരുന്ന മകനെ പിതാവ് വെട്ടിക്കൊന്നു. കണ്ണമ്പ്ര പരുവാശേരില്‍ ചൊവ്വാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. പരുവാശേരി കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടില്‍ മത്തായിയുടെ മകന്‍ ബേസില്‍ (36) ആണ് കൊല്ലപ്പെട്ടത്.

ഇസ്രയേലില്‍ നഴ്‌സ് ആയിരുന്ന ബേസില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടിലാണ്. വീട്ടില്‍ മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കിയിരുന്നതായും ഇതില്‍ മനംമടുത്ത് ചൊവ്വാഴ്ച രാത്രി 10 മണിയോടെ പിതാവ് ബേസിലിനെ വെട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ കൊലപാതകവിവരം പുറംലോകമറിഞ്ഞത് ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ്. മരിച്ച ബേസില്‍ അവിവാഹിതനാണ്.

Shocking father killed son in Palakkad, Local-News, News, Murder, Crime, Criminal Case, Kerala, Police, Arrested

മത്തായി സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ സുഹൃത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ബേസിലിനെ കണ്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 10 മണിക്കു തന്നെ ഇയാള്‍ മരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ മത്തായിയെ (58) വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shocking father killed son in Palakkad, Local-News, News, Murder, Crime, Criminal Case, Kerala, Police, Arrested.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?