കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം സഭയില്‍ പരാമര്‍ശിക്കുന്നത് ഉചിതമല്ല; നയപ്രഖ്യാപന പ്രസംഗത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: (www.kasargodvartha.com 25.01.2020) നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമ ഭേദഗതിയെ സംബന്ധിക്കുന്ന പരാമര്‍ശങ്ങളിലാണ് ഗവര്‍ണറുടെ വിയോജിപ്പ്. കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം സഭയില്‍ പരാമര്‍ശിക്കുന്നത് ഉചിതമല്ല. ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങള്‍ പ്രസംഗത്തില്‍ നിന്ന് മാറ്റണമെന്നും തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഈ കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിനെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. നയപ്രഖ്യാന പ്രസംഗത്തിന്റെ കോപ്പി കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചു കൊടുത്തത്. സി എ എ പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്നും സര്‍ക്കാര്‍ മാറ്റിയില്ലെങ്കില്‍ എന്തുവേണമെന്നത് സംബന്ധിച്ച് ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ട് നിയമസഭയില്‍ പ്രമേയം പാസാക്കിയത് സംബന്ധിച്ചുള്ള പരാമര്‍ശം, സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍, കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍, എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്നും നീക്കണമെന്നാണ് ഗവര്‍ണര്‍ മുന്നോട്ടുവച്ച ആവശ്യം.
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയുടെ പരിധിക്കുള്ളില്‍ കൊണ്ടുവരുന്നത് ചട്ടലംഘനമാണെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. തന്റെ വിയോജിപ്പ് ഇതിനോടകം തന്നെ ചീഫ് സെക്രട്ടറിയേയും അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: Thiruvananthapuram, News, Kerala, Government, Governor, Arif Mohammed Khan, disagree, CAA, Policy announcement speech, Speech, Subject, Supreme court, Need, Arif Mohammed Khan disagrees with CAA remarks in policy announcement speech
ഈ കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിനെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. നയപ്രഖ്യാന പ്രസംഗത്തിന്റെ കോപ്പി കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചു കൊടുത്തത്. സി എ എ പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്നും സര്‍ക്കാര്‍ മാറ്റിയില്ലെങ്കില്‍ എന്തുവേണമെന്നത് സംബന്ധിച്ച് ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ട് നിയമസഭയില്‍ പ്രമേയം പാസാക്കിയത് സംബന്ധിച്ചുള്ള പരാമര്‍ശം, സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍, കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍, എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്നും നീക്കണമെന്നാണ് ഗവര്‍ണര്‍ മുന്നോട്ടുവച്ച ആവശ്യം.
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയുടെ പരിധിക്കുള്ളില്‍ കൊണ്ടുവരുന്നത് ചട്ടലംഘനമാണെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. തന്റെ വിയോജിപ്പ് ഇതിനോടകം തന്നെ ചീഫ് സെക്രട്ടറിയേയും അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment