ഏഴോം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്ഷണിച്ചില്ല; സ്‌കൂള്‍ കെട്ടിടോദ്ഘാടനം ബഹിഷ്‌ക്കരിച്ച് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി
കണ്ണൂര്‍: (www.kvartha.com 05.01.2020) സ്‌കൂള്‍ കെട്ടിടോദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ബഹിഷ്‌കരിച്ചു. പഴയങ്ങാടി ഏഴോം പഞ്ചായത്തിലെ ചെങ്ങലില്‍ പ്രവര്‍ത്തിക്കുന്ന മാടായിക്കാവ് എല്‍ പി സ്‌കൂളിന് വേണ്ടി നിര്‍മിച്ച കെട്ടിടോദ്ഘാടനത്തിനാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പിയെ സംഘാടക സമിതി കമ്മിറ്റി ക്ഷണിച്ചിരുന്നത്.ജനുവരി ആറിന് മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ വരുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഏഴോം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ അറിയിക്കാതെയാണ് മാടായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഉദ്ഘാടന പരിപാടിയില്‍ ക്ഷണിച്ചതെന്ന് ആരോപിച്ച് ഏഴോം മണ്ഡലം പ്രസിഡന്റ് രാജി സന്നദ്ധത അറിയിക്കുകയും തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കുകയില്ലെന്ന് എം പി അറിയിക്കുകയുമായിരുന്നു.
കോണ്‍ഗ്രസ് നേതൃത്വം കല്യാശ്ശേരി മണ്ഡലത്തിലെ പരിപാടികളില്‍ രാജ്മോഹന്‍ ഉണ്ണിത്താനെ പങ്കെടുപ്പിക്കാതെ തഴയുന്നതായി ആരോപിച്ച് പ്രസ്താവന ഉള്‍പ്പെടെ ഇറക്കിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് നാട്ടിലെ പൊതു വിദ്യാലയത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഏഴോം മണ്ഡലം പ്രസിഡന്റ് ആവശ്യപ്പെട്ടത്. സ്‌കൂള്‍ നവീകരണ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് മണ്ഡലം പ്രസിഡന്റിന്റെ ആരോപണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rajmohan Unnithan didn't attend school inauguration function,Kannur, News, Politics, Inauguration, School, Congress, Kerala.

Powered by Info News For You

Comments
Post a Comment