വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം; എട്ടുപേര്‍ കൊല്ലപ്പെട്ടു; രണ്ടുകാറുകള്‍ പൊട്ടിത്തെറിച്ചു

ബാഗ്ദാദ്: (https://ift.tt/35k0q9W) ഇറാഖില്‍ വിമാനത്താവളത്തിന് നേരെയുണ്ടായ റോക്കറ്റാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. മൂന്ന് റോക്കറ്റുകളാണ് വിമാനത്താവളത്തില്‍ പതിച്ചത്. രണ്ടുകാറുകള്‍ പൊട്ടിത്തെറിച്ചതായും സൈന്യം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

കിര്‍ക്കുക്കില്‍ ഒരു യുഎസ് കോണ്‍ട്രാക്ടറെ കൊലപ്പെടുത്തിയതിന് പ്രതികാരമായി യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ഇറാഖ് വീണ്ടും സംഘര്‍ഷഭരിതമായത്. സംഭവത്തില്‍ പ്രതിഷധിച്ച് ഇറാന്റെ പിന്തുണയുള്ള കാത്തിബ് ഹിസ്ബുള്ള ഗ്രൂപ്പ് യുഎസ് എംബസി ഉപരോധിച്ചിരുന്നു.

ചൊവ്വാഴ്ച്ചയാണ് ഹിസ്ബുള്ള ഗ്രൂപ്പിന്റെ പിന്തുണയുള്ള ഇറാഖി ഷിയാക്കള്‍ ബാഗ്ദാദിലെ ഗ്രീന്‍സോണിലുള്ള യുഎസ് എംബസി വളപ്പിലേക്ക് മാര്‍ച്ച് ചെയ്ത് ഉപരോധിച്ചത്. യുഎസിന് നാശം എന്ന മുദ്രാവാക്യം മുഴക്കി മാര്‍ച്ച് ചെയ്ത സംഘം ഒരു ചെക്ക്‌പോസ്റ്റിന് തീവെച്ചിരുന്നു. ബാഗ്ദാദിലെ യുഎസ് എംബസിക്ക് സംരക്ഷണം നല്‍കാനായി കൂടുതല്‍ സൈനികരെ അയയ്ക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ അറിയിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: World, News, Airport, Car, attack, Rocket attack, Iraq, 8 killed in rocket attack on Baghdad airport


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?