കൊച്ചി പഴയ കൊച്ചിയാകാന്‍ ഇനിയും കുറച്ച് വിയര്‍ക്കും; മരടില്‍ കുന്നുകൂടി ഫ്‌ളാറ്റുകളുടെ അവശിഷ്ടം, എങ്ങും പൊടിപടലങ്ങള്‍

കൊച്ചി: (www.kvartha.com 13.01.2020) നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി ഉത്തരവ് പ്രകാരം സ്‌ഫോടനത്തിലൂടെ തകര്‍ത്ത ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ മരടില്‍ കുന്നുകൂടിക്കിടക്കുന്നു. കഴിഞ്ഞ ദിവസം മരട് നഗരസഭ പരിധിയിലെ നാല് ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കിയതിന് പിന്നാലെ കൊച്ചിയില്‍ എങ്ങും വ്യാപകമായ പൊടിപടലങ്ങളാണ്. അന്തരീക്ഷം പൊടിമൂടിക്കിടക്കുന്നു. കാറ്റിന്റെ ഗതിയനുസരിച്ച് പൊടി പടരുമെന്നതിനാല്‍ വരും ദിവസങ്ങളിലും രൂക്ഷമായ ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയുണ്ട്. കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നുള്ള പൊടിയുടെ സാന്ദ്രത സംബന്ധിച്ച പഠനങ്ങളുടെ വിവരങ്ങളും അടുത്തദിവസം പുറത്തുവരും.

കെട്ടിടാവശിഷ്ടങ്ങള്‍ തിങ്കളാഴ്ച മുതല്‍ നീക്കിത്തുടങ്ങുമെന്ന് ഡിമോളിഷന്‍ കമ്പനിയായ എഡിഫെസിന്റെ പാര്‍ട്ണര്‍ ഉത്കര്‍ഷ് മേത്ത അറിയിച്ചെങ്കിലും പൂര്‍ണമായും നീക്കാന്‍ എത്ര ദിവസം എടുക്കുമെന്ന കാര്യം വ്യക്തമല്ല. 70 ദിവസത്തിനുള്ളില്‍ മാറ്റണമെന്നാണ് കമ്പനിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. 45 ദിവസംകൊണ്ട് നീക്കാനാകുമെന്ന് ഉല്‍ക്കര്‍ഷ് മേത്ത പറയുന്നുണ്ടെങ്കിലും കൊച്ചിയിലെ ഗതാഗതക്കുരുക്കില്‍ ഇത് എത്രത്തോളം സാധ്യമാണെന്നു കണ്ടറിയണം. അവശിഷ്ടങ്ങള്‍ പരമാവധി കായലില്‍ വീഴ്ത്താതെയാണ് പൊളിച്ചത്. പക്ഷേ, പ്രകമ്പങ്ങളും പൊടിയും കായലിനുണ്ടാക്കിയ പാരിസ്ഥികാഘാതങ്ങള്‍ പഠനത്തിന് ശേഷമേ അറിയാനാകൂ.

കമ്പിയും അവശിഷ്ടങ്ങളും രണ്ടായി തിരിച്ച്, കോണ്‍ക്രീറ്റ് മാലിന്യം നീക്കുന്നത് പ്രോംപ്റ്റ് എന്റര്‍പ്രൈസസാണ്. തിങ്കളാഴ്ച തന്നെ ഇവര്‍ പണിയാരംഭിക്കും. 10 എഞ്ചിനിയര്‍മാരും 40 ജീവനക്കാരും ഉണ്ടാവും. കോണ്‍ക്രീറ്റില്‍ നിന്ന് ഇരുമ്പ് വേര്‍തിരിക്കലാണ് ആദ്യഘട്ടം. ഇതിനൊപ്പം അവശിഷ്ടങ്ങളും പ്രോംപ്റ്റിന്റെ ജീവനക്കാര്‍ നീക്കും. ഒരു സൈറ്റില്‍ അഞ്ച് ലോറികള്‍ വീതം അനുവദിച്ചിട്ടുണ്ട്.



Keywords: Kerala, News, Kochi, Ernakulam, Flat, Trending, Kochi after flat demolition 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?