ഒന്നര മാസം മുമ്പ് ജോലി തേടി സൗദിയിലെത്തിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

റിയാദ്: (www.kvartha.com 10.01.2020) ഒന്നര മാസം മുമ്പ് ജോലി തേടി സൗദിയിലെത്തിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി വയമ്പുവിളാകം വീട്ടില്‍ ഷാഹുല്‍ ഹമീദ്(43) ആണ് മരിച്ചത്. വ്യാഴാഴ്ച മദീനയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ അനേക്ക് എന്ന സ്ഥലത്തു വച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സൗദി പൗരനും മരിച്ചു.

സഹയാത്രികരായ മറ്റ് രണ്ട് സ്വദേശികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഹമീദും സൗദി പൗരനും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മദീനയിലെ ഒരു കമ്പനിയില്‍ ജീവനക്കാരനാണ് ഷാഹുല്‍ ഹമീദ്. ഒന്നര മാസം മുമ്പാണ് ഹമീദ് തൊഴില്‍ വിസയില്‍ സൗദിയിലെത്തിയത്. അവിവാഹിതനാണ്. പിതാവ് നേരത്തെ മരിച്ചു. മാതാവ്: ഹലീമ ബീവി. സഹോദരങ്ങള്‍: സക്കീര്‍, അഷ്‌റഫ്, ലൈല, സഫീദ, സജീദ. മൃതദേഹം സൗദിയില്‍ ഖബറടക്കും.

Riyadh, News, Gulf, World, Death, Accident, Malayali dies in Saudi accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, Death, Accident, Malayali dies in Saudi accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?