സൗദിയില്‍ ദാക്കര്‍ റാലിക്കിടെ അപകടം; പോര്‍ച്ചുഗീസ് ബൈക്ക് റൈഡര്‍ക്ക് ദാരുണാന്ത്യം

റിയാദ്: (https://ift.tt/35JDO2Z) സൗദി അറേബ്യയില്‍ നടക്കുന്ന ദാക്കര്‍ റാലിക്കിടെ പോര്‍ച്ചുഗീസ് ബൈക്ക് റൈഡര്‍ താരം കൊല്ലപ്പെട്ടു. ഇന്ത്യന്‍ കമ്പനി ഹീറോ സ്‌പോണ്‍സര്‍ ചെയ്യുന്ന പോളോ കോണ്‍ക്ലേവ്‌സാണ് മരണപ്പെട്ടത്. ജനുവരി അഞ്ചിന് ജിദ്ദയില്‍ നിന്നും റിയാദിലേക്ക് ഏഴായിരം കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ദാക്കര്‍ റാലിക്കിടെയാണ് അപകടം.

റിയാദില്‍ നിന്നും നാനൂറ് കിലോമീറ്റര്‍ അകലെ വാദി അല്‍ദവാസിറിലേക്കുള്ള ട്രാക്കില്‍ ഞായറാഴ്ച രാവിലെയയിരുന്നു സംഭവം. ബൈക്കില്‍ നിന്ന് തെറിച്ചുവീണ പോളോ കോണ്‍ക്ലേവ്‌സിന്റെ ബോധം മറയുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

ദാക്കര്‍ റാലിയില്‍ 13ാം തവണയാണ് കോണ്‍ക്ലേവ്‌സ് പങ്കെടുക്കുന്നത്. നാല് വര്‍ഷം മുമ്പ് ഇതേപോലൊരു അപകടത്തില്‍ പരിക്കേറ്റ ശേഷം കോണ്‍ക്ലേവ്‌സ് ഈ വര്‍ഷമാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്.

News, Gulf, Saudi Arabia, Riyadh, bike, Accident, Death, Sports, Saudi Dakar Rally Accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Gulf, Saudi Arabia, Riyadh, bike, Accident, Death, Sports, Saudi Dakar Rally Accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?