തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ക്ഷണവുമായി എം എല്‍ എയും ഭാരവാഹികളും ക്ഷേത്രങ്ങളില്‍ നേരിട്ടെത്തി

കാസര്‍കോട്: (https://ift.tt/37ceOTz) നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് കൊടി ഉയരാന്‍ ഇനി രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെ നെല്ലിക്കുന്ന് പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ഭാരവാഹികളും ഉറൂസിന് ക്ഷണവുമായി എത്തി. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ നെല്ലിക്കുന്ന് കടപ്പുറം കുറംബാ ഭഗവതി ക്ഷേത്ര ഓഫീസിലാണ് ആദ്യം എത്തിയത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ സ്‌നേപൂര്‍വ്വം സ്വീകരിച്ചു.

തുടര്‍ന്ന് നെല്ലിക്കുന്ന് ചീരുംബ ഭഗവതി ക്ഷേത്രത്തിലും നെല്ലിക്കുന്ന് കോമറാടി ദൈവസ്ഥാനത്തും എത്തി. ഇവിടെയും ഭാരവാഹികളെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാമു തൈവളപ്പ്, ഉറൂസ് കമ്മിറ്റി പ്രസിഡന്റ് എന്‍ കെ അബ്ദുര്‍ റഹ് മാന്‍, ട്രഷറര്‍ എന്‍ എ ഹമീദ് നെല്ലിക്കുന്ന്, ഉറൂസ് കമ്മിറ്റി ക്യാപ്റ്റന്‍ കട്ടപ്പണി കുഞ്ഞാമു, കോര്‍ ജനറല്‍ സെക്രട്ടറി അബ്ദു തൈവളപ്പ്, പ്രചരണ വിഭാഗം കമ്മിറ്റി ചെയര്‍മാന്‍ ഷാഫി തെരുവത്ത് എന്നിവര്‍ സംബന്ധിച്ചു.

മതമൈത്രിക്ക് ഏറേ പേരുകേട്ട തങ്ങള്‍ ഉപ്പാപ്പ ഉറൂസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. ബീച്ച് റോഡ്, പളളം റോഡ് എന്നിവിടങ്ങളില്‍ കൂറ്റന്‍ കമാനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Uroos, Nellikunnu, Nellikkunnu Makham Uroos; MLA visited temple for welcome
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?