മുസ്ലിം ലീഗ് ദേശ് രക്ഷാ മാര്‍ച്ച് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സജീവ പ്രവര്‍ത്തകന്‍ ഹൃദയാഘാതംമൂലം മരിച്ചു

പള്ളിക്കര: (https://ift.tt/2uBzuWC) മുസ്ലിം ലീഗ് ദേശ് രക്ഷാ മാര്‍ച്ച് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സജീവ പ്രവര്‍ത്തകന്‍ ഹൃദയാഘാതംമൂലം മരിച്ചു. പള്ളിക്കര താഴെത്തൊട്ടിയിലെ മുക്കൂട് മുഹമ്മദ് കുഞ്ഞി (55) ആണ് മരിച്ചത്. മുസ്ലിം ലീഗിന്റെ ദേശ് രക്ഷാ മാര്‍ച്ചില്‍ പങ്കെടുത്ത് ഞായറാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങിയതായിരുന്നു. പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ട മുഹമ്മദ് കുഞ്ഞിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പരേതനായ അന്തുമായി- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സൈനബ. മക്കള്‍: ജുനൈദ് (ദുബൈ), ഫസീല, ജസീല, അഫ്‌ന. മരുമക്കള്‍: ജംഷീര്‍ (കുണിയ), അഫ്‌സല്‍ (മുക്കൂട്). സഹോദരങ്ങള്‍: നാസര്‍, മൊയ്തീന്‍ കുഞ്ഞി, സക്കീര്‍, സമീര്‍, ഹലീമ, താഹിറ, മുനീറ. മുസ്ലിം ലീഗ് തൊട്ടി ശാഖ ജനറല്‍ സെക്രട്ടറിയായിരുന്നു. ഖബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തൊട്ടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Pallikara, Top-Headlines, Death, Obituary, Muslim league volunteer died due to cardiac arrest
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?