വിവരാവകാശ പ്രവര്‍ത്തകന് മണ്ണ് മാഫിയകാരായ ഒരു കൂട്ടം കരാറുകാരുടെ ക്രൂരമര്‍ദനം; അക്രമികളെ നിസാര വകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ടയച്ചു
കോട്ടയം: (https://ift.tt/2RPPcW6) കോട്ടയത്ത് വിവരാവകാശ പ്രവര്‍ത്തകന് മണ്ണ് മാഫിയകാരായ ഒരു കൂട്ടം കരാറുകാരുടെ ക്രൂരമര്‍ദനമേറ്റിട്ടും കേസില്‍ നീതി നിഷേധമെന്ന് ആരോപണം. മര്‍ദിച്ചവരെ നിസാര വകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ട പൊലീസ് പരാതിക്കാരന്റെ മൊഴി ശരിയായി രേഖപ്പെടുത്തിയില്ലെന്നാണ് പരാതി. തലയ്ക്കും കൈയ്ക്കും നല്ല പരിക്കുണ്ട്.
കോട്ടയം വെസ്റ്റ് പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ചവിട്ട് വരി സ്വദേശി മഹേഷ് വിജയന്‍. കോട്ടയം നഗരസഭ ഓഫീസിനുള്ളില്‍ വച്ച് ബുധനാഴ്ചയാണ് മഹേഷ് വിജയനെ മണ്ണ് മാഫിയക്കാരായ ഒരു കൂട്ടം കരാറുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.
നഗരത്തിലെ അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ മഹേഷ് വിജയന്‍ നല്‍കിയിരുന്നു. കൂടാതെ മണ്ണെടുപ്പ് സംബന്ധിച്ച് വിവരാവകാശ രേഖകളും ധാരാളം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു മര്‍ദ്ദനം. ആദ്യം പരാതി വാങ്ങാന്‍ തയ്യാറാകാത്ത പോലീസ് മൊഴിയും വിശദമായി രേഖപ്പെടുത്തിയില്ല. ഫോണ്‍ അക്രമികള്‍ ബലമായി പിടിച്ചെടുത്തു.
മദ്യപിച്ചെത്തിയ സംഘം മഹേഷിനെ ഭിത്തിയില്‍ തല ഇടിപ്പിച്ചാണ് പരിക്കേല്‍പ്പിച്ചത്. എന്നിട്ടും നിസാര വകുപ്പ് ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ പ്രതികളെ വിട്ടയച്ചു.
എസ്പിയെ കണ്ടിട്ടും ഫലം കാണാത്ത് കൊണ്ടാണ് ഡിജിപിയെ സമീപിക്കുന്നതെന്നും മണ്ണ് മാഫിയയുടെ ഭീഷണി ഇപ്പോഴും ഉണ്ടെന്നും മഹേഷ് പറയുന്നു.
എന്നാല്‍ ജാമ്യത്തിലിറങ്ങിയെങ്കിലും പ്രതികള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നാണ് കോട്ടയം വെസ്റ്റ് പൊലീസിന്റെ വിശദീകരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )കോട്ടയം വെസ്റ്റ് പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ചവിട്ട് വരി സ്വദേശി മഹേഷ് വിജയന്‍. കോട്ടയം നഗരസഭ ഓഫീസിനുള്ളില്‍ വച്ച് ബുധനാഴ്ചയാണ് മഹേഷ് വിജയനെ മണ്ണ് മാഫിയക്കാരായ ഒരു കൂട്ടം കരാറുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.
നഗരത്തിലെ അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ മഹേഷ് വിജയന്‍ നല്‍കിയിരുന്നു. കൂടാതെ മണ്ണെടുപ്പ് സംബന്ധിച്ച് വിവരാവകാശ രേഖകളും ധാരാളം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു മര്‍ദ്ദനം. ആദ്യം പരാതി വാങ്ങാന്‍ തയ്യാറാകാത്ത പോലീസ് മൊഴിയും വിശദമായി രേഖപ്പെടുത്തിയില്ല. ഫോണ്‍ അക്രമികള്‍ ബലമായി പിടിച്ചെടുത്തു.
മദ്യപിച്ചെത്തിയ സംഘം മഹേഷിനെ ഭിത്തിയില്‍ തല ഇടിപ്പിച്ചാണ് പരിക്കേല്‍പ്പിച്ചത്. എന്നിട്ടും നിസാര വകുപ്പ് ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ പ്രതികളെ വിട്ടയച്ചു.
എസ്പിയെ കണ്ടിട്ടും ഫലം കാണാത്ത് കൊണ്ടാണ് ഡിജിപിയെ സമീപിക്കുന്നതെന്നും മണ്ണ് മാഫിയയുടെ ഭീഷണി ഇപ്പോഴും ഉണ്ടെന്നും മഹേഷ് പറയുന്നു.
എന്നാല്‍ ജാമ്യത്തിലിറങ്ങിയെങ്കിലും പ്രതികള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നാണ് കോട്ടയം വെസ്റ്റ് പൊലീസിന്റെ വിശദീകരണം.
Keywords: News, Kerala, Kottayam, Police, Arrested, Bail, Released, Petitioner, Youth Alleges Police Helped Mafia to Get Bail
Powered by Info News For You

Comments
Post a Comment