ബംഗളൂരുവില്‍ കാറപകടം മൂന്നു കാസര്‍കോട് സ്വദേശികള്‍ മരിച്ചു
ബംഗളൂരു (www.evisionnews.co): ബംഗളൂരുവില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ മൂന്നു കാസര്‍കോട് സ്വദേശികള്‍ മരിച്ചു. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മഞ്ചേശ്വരത്തെ ദുര്‍ഗ ബസ് ഡ്രൈവര്‍ കിഷന്‍ ബെജ, മഞ്ചേശ്വരം ചര്‍ച്ചിന് സമീപത്തെ അക്ഷയ്, അംഗടിപദവിലെ മോണപ്പ മേസ്ത്രി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ംെഗളൂരുവിലെ ഗുഡെമരനഹള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ശബരിമല ദര്‍ശനം കഴിഞ്ഞ് ബംഗളൂരു വഴി മൂകാംബികയിലേക്ക് വരികയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.
Powered by Info News For You

Comments
Post a Comment