ശുദ്ധവായു ശ്വസിച്ച് പെട്ടെന്നുറങ്ങാന്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ബാല്‍ക്കണിയില്‍ കിടത്തി; അതിശൈത്യത്തില്‍ കുട്ടി തണുത്ത് മരിച്ചു; മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു
മോസ്‌കോ: (www.kvartha.com 08.01.2020) ബാല്‍ക്കണിയില്‍ ഉറക്കാന്‍ കിടത്തിയ കുഞ്ഞ് അതിശൈത്യത്തില്‍ തണുത്ത് മരിച്ചു. റഷ്യന്‍ നഗരമായ ഖബറോസ്‌കിലാണ് സംഭവം. ഏഴ് മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്.
ശുദ്ധവായു ലഭിക്കുന്ന സ്ഥലത്ത് കിടത്തിയാല്‍ കുഞ്ഞുങ്ങള്‍ വേഗത്തില്‍ ഉറങ്ങുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കള്‍ കുഞ്ഞിനെ ബാല്‍ക്കണിയില്‍ കിടത്തിയത്. -7 ഡിഗ്രി താപനിലയുള്ള സ്ഥലത്താണ് അഞ്ച് മണിക്കൂറോളം കുഞ്ഞിനെ കിടത്തിയത്. ഹൈപ്പോതെര്‍മിയ ഉണ്ടായതോടെയാണ് മരണം സംഭവിച്ചത്.
സംഭവത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തി. പ്രായമായവരേയും കുഞ്ഞുങ്ങളേയും ഈ കാലാവസ്ഥയില്‍ ഒരിക്കലും വീടിന് പുറത്ത് നിര്‍ത്തരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Russia, News, Child, Dead, Case, Parents, Russian baby left on balcony to sleep in 'fresh air' freezes to death

Powered by Info News For You

Comments
Post a Comment