മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപികയുടെ മുന്നില്‍വച്ച് കുട്ടിയെ മര്‍ദിക്കുന്ന രക്ഷിതാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു
ആലപ്പുഴ: (www.kvartha.com 15.01.2020) മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപികയുടെ മുന്നില്‍വച്ച് കുട്ടിയെ മര്‍ദിക്കുന്ന രക്ഷിതാവിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കുട്ടിയുടെ മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ടീച്ചറോട് കയര്‍ത്തു സംസാരിക്കുന്ന അച്ഛനെയാണ് വിഡിയോയില്‍ തുടക്കം മുതല്‍ കാണുന്നത്.
ആലപ്പുഴ ജില്ലയിലെ മേഴ്‌സി സ്‌കൂളില്‍ കഴിഞ്ഞദിവസം നടന്ന സംഭവമെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. കുട്ടിയുടെ മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം തിരക്കിയ പിതാവ് ടീച്ചറോട് വളരെ നേരം കയര്‍ത്ത ശേഷമാണ് മകന്റെ നേരെ മര്‍ദിക്കാന്‍ തുടങ്ങിയത്.
ഫീസുവാങ്ങുന്നതല്ലേ, പ്രിന്‍സിപ്പലിനെ വിളി എന്നൊക്കെ പറഞ്ഞ് മറ്റ് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്നില്‍ വച്ചാണ് രക്ഷിതാവിന്റെ ക്ഷോഭപ്രകടനം. പലവട്ടം മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ഇയാള്‍ ടീച്ചറോടു കയര്‍ക്കുന്നതും കാണാം.
എന്നാല്‍ രക്ഷിതാവിനെ സമാധാനിപ്പിക്കാനുള്ള അധ്യാപികയുടെ ശ്രമങ്ങളൊന്നും ഫലം കാണുന്നില്ല. രക്ഷിതാവ് പൊട്ടിത്തെറിക്കുമ്പോള്‍ ഭയന്ന് നില്‍ക്കുന്ന കുട്ടിയേയും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ഇതിനിടെ കുട്ടിയെ ആശ്വസിപ്പിക്കാന്‍ അധ്യാപിക ശ്രമിക്കുന്നത് കണ്ട പിതാവ് മുഖമടച്ച് അടിക്കുകയായിരുന്നു.
ഇതോടെ രക്ഷിതാവിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച അധ്യാപിക ഇത്തരം പെരുമാറ്റത്തിനെതിരെ പൊലീസില്‍ പരാതിപ്പെടുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഇതിനിടെയില്‍ ആരോ വീഡിയോ എടുക്കുന്നത് ശ്രദ്ധയില്‍പെട്ട അധ്യാപിക അതേകുറിച്ച് തിരക്കുന്നതും ഇതോടെ രക്ഷിതാവ് ക്ഷുഭിതനായി തിരിയുന്നതും വരെയുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Parent beats students in front of teachers inside class room shocking visuals, Alappuzha, News, Local-News, Beat, Video, Social Network, Teacher, Kerala.

Powered by Info News For You

Comments
Post a Comment