കിഫ്ബിയിലൂടെ മലബാറിന്റെ അടിസ്ഥാന വികസനത്തിന് നിരവധി പദ്ധതികള്‍: മന്ത്രി തോമസ് ഐസക്

കാസര്‍കോട്: (https://ift.tt/2U67SDS) കിഫ്ബിയിലൂടെ മലബാറിന്റെ അടിസ്ഥാന വികസനത്തിന് നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നുള്ളിപ്പാടിയിലെ മൈതാനിയില്‍ നടക്കുന്ന കിഫ്ബി പ്രദര്‍ശന മേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍- കാസര്‍കോട് ജില്ലയില്‍ 5,000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് വ്യവസായ പാര്‍ക്ക് കൊണ്ടുവരും. കോവളം -ബേക്കല്‍ ജലപാത ഈ വര്‍ഷം പൂര്‍ത്തീകരിക്കും. ഹൈസ്പീഡ് റെയില്‍വേ പദ്ധതി അടക്കമുള്ളവ കൊണ്ടുവന്നാല്‍ മലബാറിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ പഴങ്കഥയാകും. ഇന്ത്യയില്‍ സര്‍ക്കാറുകളുടെ ധനകാര്യ സ്ഥാപനങ്ങളില്‍ റേറ്റിംഗ് ഉള്ളത് കിഫ്ബിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.



വിമാനത്താവളം, ജലഗതാഗതം എന്നിവയോടനുബന്ധിച്ച് വ്യവസായ പാര്‍ക്കുകള്‍ യാഥാര്‍ത്ഥ്യമാക്കും. ഏറ്റവും കൂടുതല്‍ ഭൂമി ഉള്ളത് കാസര്‍കോട് ഉള്‍പെടെയുളള മലബാറിലെ ജില്ലകളിലാണ്. അതുകൊണ്ടുതന്നെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുകയെന്നതാണ് മലബാറിന്റെ വികസനത്തിന് അത്യാവശ്യം വേണ്ടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണും. 2040 വരെയുള്ള വൈദ്യുതി ക്ഷാമം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. എം എല്‍ എമാരായ എം സി ഖമറുദ്ദീന്‍, കെ കുഞ്ഞിരാമന്‍, രാജഗോപാലന്‍ എം എല്‍ എ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.





Keywords: Kasaragod, Kerala, news, Top-Headlines, Minister, Development project, Development projects for Malabar in Kifbi: Minister Thomas Isaac 
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?