നേത്രാവതി പുഴയില്‍ ബോട്ട് മറിഞ്ഞ് കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി മരിച്ചു

മംഗളൂരു: (https://ift.tt/37ceOTz) നേത്രാവതി പുഴയില്‍ ബോട്ട് മറിഞ്ഞ് കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി മരിച്ചു. മഞ്ചേശ്വരം മിയാപ്പദവിലെ റെനിത (18) ആണ് മരിച്ചത്. മംഗളൂരു മിലാഗ്രസ് കോളജിലെ അവസാന വര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ത്ഥിനിയാണ് റെനിത. ഞായറാഴ്ചയാണ് സംഭവം. റെനിതയും മറ്റു അഞ്ചു വിദ്യാര്‍ത്ഥിനികളും സുഹൃത്തിന്റെ വീടായ ഉള്ളാള്‍ ഉളിയ ഹോയ്‌ഗെയിലെത്തിയതായിരുന്നു.

ഉച്ചയ്ക്ക് ഊണ്‍ കഴിച്ച ശേഷം വിദ്യാര്‍ത്ഥിനികള്‍ സുഹൃത്തിന്റെ പിതാവിനോട് ബോട്ടില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ബോട്ട് യാത്ര നടത്തുന്നതിനിടെയാണ് വീശിയടിച്ച കാറ്റില്‍ ബോട്ട് മറിഞ്ഞത്. സംഭവം കണ്ട പരിസരവാസികള്‍ ഉടന്‍ എല്ലാവരും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും റെനിത മരണത്തിന് കീഴടങ്ങുകയായിരുന്നു. മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mangalore, Kasaragod, Kerala, news, Top-Headlines, Death, Obituary, National, 18-year-old Renita drowns after boat capsizes at Ullal, five girls rescued
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?