കാറും തടിലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

കോട്ടയം: (https://ift.tt/2RPQx0B) എം.സി. റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപം തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ലോട്ടറി കച്ചവടക്കാരനായ കോട്ടയം വേളൂര്‍ ആല്‍ത്തറവീട്ടില്‍ തമ്പി (70), ഭാര്യ വത്സല, മരുമകള്‍ പ്രഭ, മകന്‍ വേളൂര്‍ ഉള്ളത്തില്‍പ്പടിയില്‍ അര്‍ജുന്‍ പ്രവീണ്‍(19), പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12-നാണ് അപകടം നടന്നത്.

കോട്ടയം ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോയ ലോറിയില്‍ കുറവിലങ്ങാട് ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ അടിയിലേയ്ക്കു കയറിയ കാറിനുള്ളില്‍ യാത്രക്കാരായ അഞ്ചു പേരും കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ആദ്യം ആരെയും പുറത്തെടുക്കാനായില്ല.

അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തി കാര്‍ വെട്ടിപ്പൊളിച്ച് ഉടനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അവിടെവെച്ച് അഞ്ചുപേരുടെയും മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍.

News, Kerala, Kottayam, Accident, Dies, Family, Car accident, Fireworks, Five Members of a Family were Dies when Car Accident

അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ മുക്കാല്‍ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ വാഹനാവശിഷ്ടങ്ങള്‍ റോഡില്‍നിന്ന് നീക്കം ചെയ്തശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Keywords: News, Kerala, Kottayam, Accident, Dies, Family, Car accident, Fireworks, Five Members of a Family were Dies when Car Accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?