പൗരത്വ ഭേദഗതിക്ക് എതിരായ പരാമര്‍ശം; സര്‍ക്കാര്‍ നിലപാടിന് പിന്‍തുണയുമായി ഗവര്‍ണര്‍

തിരുവനന്തപുരം: (https://ift.tt/30ZUtPc) ഒടുവില്‍ പൗരത്വ നിയമത്തിനെതിരെ സര്‍ക്കാരിന്റെ പ്രതിഷേധം നിയമസഭയില്‍ ഗവര്‍ണര്‍ വായിച്ചു. ഇതോടെ ദിവസങ്ങളായി നടന്നുവന്ന സര്‍ക്കാര്‍-ഗവര്‍ണര്‍ പോരാട്ടത്തില്‍ അവസാന ജയം സര്‍ക്കാരിന് തന്നെ.

നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരെ വിമര്‍ശനമുള്ള 18-ാം പാരഗ്രാഫ് വായിക്കില്ലെന്ന് സര്‍ക്കാരിനെ രേഖാമൂലം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചുവെങ്കിലും അവസാന നിമിഷത്തില്‍ തീരുമാനം മാറ്റുകയായിരുന്നു.

മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഭാഗം വായിക്കുന്നതായി ഗവര്‍ണര്‍ അറിയിച്ചത്. വിയോജിപ്പുള്ള ഭാഗങ്ങള്‍ ഗവര്‍ണര്‍മാര്‍ വായിക്കാതെ വിടുന്നതു പതിവാണെങ്കിലും മുന്‍കൂട്ടി അറിയിക്കാറില്ല.

 News, Kerala, Thiruvananthapuram, Governor, Chief Minister, Politics, Assembly, A Reference to the Citizenship Amendment

സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി വരുന്നതല്ല പൗരത്വ നിയമ ഭേദഗതി എങ്കിലും ഇത് വായിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥിച്ചതിനാല്‍ അദ്ദേഹത്തിന്റെ ആവശ്യത്തെ മാനിക്കുന്നുവെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ നേരത്തെ ഒഴിവാക്കുമെന്ന് അറിയിച്ച ഖണ്ഡിക വായിച്ചത്.

ഭരണഘടനയുടെ 176 (1) വകുപ്പുപ്രകാരം സര്‍ക്കാരിന്റെ നയവും പരിപാടികളുമാണു സഭയില്‍ പ്രഖ്യാപിക്കേണ്ടത്. കാഴ്ചപ്പാട് വ്യക്തിപരമായതിനാല്‍ ഗവര്‍ണറുടെ വിവേചനാധികാരം ഉപയോഗിച്ച് ഒഴിവാക്കാം. നയം, പരിപാടി, കാഴ്ചപ്പാട് എന്നീ വാക്കുകളുടെ അര്‍ഥവും അരുണാചല്‍പ്രദേശ് ഡപ്യൂട്ടി സ്പീക്കറുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങളും കത്തിലുണ്ട്.

എന്നാല്‍, പൗരത്വ വിഷയത്തിലെ സമരപരിപാടികള്‍ പ്രധാനപ്പെട്ട നയപരിപാടികളിലൊന്നായിരുന്നതിനാല്‍ അതെങ്ങനെ വെറും കാഴ്ചപ്പാട് ആകുമെന്നാണു സര്‍ക്കാരിന്റെ മറുചോദ്യം.

നയപ്രഖ്യാപനത്തില്‍ നിന്നു ഗവര്‍ണര്‍ വ്യതിചലിക്കില്ലെന്നാണു പ്രതീക്ഷയെന്നും ഓരോരുത്തര്‍ക്കും തങ്ങളുടേതായ ഭരണഘടനാ ബാധ്യതകളുണ്ടെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ഗവര്‍ണര്‍ പൗരത്വ നിയമത്തിനെതിരെയുള്ള വിമര്‍ശനം വായിക്കുമെന്ന് അറിയിക്കുകയായിരുന്നു.

Keywords: News, Kerala, Thiruvananthapuram, Governor, Chief Minister, Politics, Assembly, A Reference to the Citizenship Amendment


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?