സോഷ്യല്‍ മീഡിയയില്‍ മതസ്പര്‍ദ പ്രചാരണം: രണ്ടുപേര്‍ അറസ്റ്റില്‍
കാസര്‍കോട് (www.evisionnews.co): സമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷം പരത്തുന്ന പ്രചാരണം നടത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കാന്‍ പോലീസ്. ബദിയടുക്കയില്‍ ഒരു വിഭാഗത്തിന്റെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് പ്രചാരണം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു.
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ സൗഹാര്‍ദം തകര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയാണ് കടുത്ത നടപടി സ്വീകരിക്കുക. വാട്സ് ആപ്പിലും സോഷ്യല്‍ മീഡിയയിലും മതസ്പര്‍ദ ഉണ്ടാക്കുന്ന പ്രചാരണമുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment