'തീ കൊള്ളിയായി ഗവര്‍ണര്‍';തിരിച്ചുവിളിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനൊരുങ്ങി സര്‍ക്കാര്‍

കണ്ണൂര്‍: (www.kvartha.com 03.01.2019) പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ സാധുത ചോദ്യം ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരുമായി തുറന്ന പോരിലേക്ക് . ഇതോടെ ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ സംസ്ഥാന സര്‍കാര്‍ കേന്ദ്രത്തിനോടും രാഷ്ട്രപതിയോടും ആവശ്യപ്പെടുന്ന സാഹചര്യം നിലനില്‍ക്കുകയാണ്.

ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പ്രതിപക്ഷവും അനുകൂലിച്ചേക്കും. ബി ജെ പി മാത്രമാണ് ഗവര്‍ണറെ അനുകൂലിക്കുന്ന ഏക പാര്‍ട്ടി. നിയമസഭയ്‌ക്കെതിരെ ഗവര്‍ണര്‍ നിശിത വിമര്‍ശനമാണ് നടത്തിയത്. ഇതിനിടെ ഗവര്‍ണര്‍ നിയമസഭയുടെ അധികാരത്തില്‍ കടന്നുകയറിയെന്ന് നിയമവിദഗ്ധര്‍ നിരീക്ഷിച്ചിട്ടുണ്ട്.

Pinarayi govt against Kerala Governor, Kannur, News, Politics, Governor, President, Controversy, Criticism, Kerala

നിയമസഭയുടെ പ്രമേയത്തിന് ഭരണഘടനാ സാധുതയോ നിയമ പ്രാബല്യമോ ഇല്ലെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ചരിത്ര കോണ്‍ഗ്രസാകും പ്രമേയം പാസാക്കാന്‍ ഉപദേശം നല്‍കിയതെന്നും അദ്ദേഹം പരിഹസിച്ചു. എന്നാല്‍ ഭരണഘടനാ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ചര്‍ച്ച ചെയ്യാനും അംഗീകരിക്കാനും നിയമസഭയ്ക്ക് അധികാരമുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

അതിനെ ചോദ്യംചെയ്താണ് ഗവര്‍ണര്‍ വ്യാഴാഴ്ചയും രംഗത്തുവന്നത്. നിയമസഭയുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്ന് അനുശാസിക്കുന്ന ചട്ടപ്രകാരം ഏത് നടപടിക്കും അനുമതി നല്‍കാനുള്ള അധികാരം സ്പീക്കര്‍ക്കാണ്. സ്പീക്കറുടെ തീരുമാനത്തെയാണ് ഇവിടെ ഗവര്‍ണര്‍ ചോദ്യം ചെയ്തത്.

ഭരണഘടനാ വിരുദ്ധമായ കാര്യം സഭയില്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക മാത്രമാണ് ഗവര്‍ണറുടെ ചുമതല.നിയമഭേദഗതി ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് നിരക്കാത്തതാണോയെന്ന് പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അറുപതില്‍പ്പരം ഹര്‍ജി ഇപ്പോള്‍ത്തന്നെ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. പാര്‍ലമെന്റ് പാസാക്കിയതല്ലാതെ ഇതുവരെ നിയമ ഭേദഗതി സംബന്ധിച്ച് വിജ്ഞാപനം വന്നിട്ടില്ല. ഈ പശ്ചാത്തലത്തില്‍ കേരള നിയമസഭയുടെ പ്രമേയം ചട്ടലംഘനമാണെന്ന ഗവര്‍ണറുടെ വാദം ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ്.

നിയമസഭ പാസാക്കിയ ഒരു ബില്‍ അനുമതിക്കായി സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് അഭിപ്രായം പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരം. സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയം അവതരിപ്പിക്കുന്നതിന് സഭാചട്ടം അനുസരിച്ചാണ് സ്പീക്കര്‍ അനുമതി നല്‍കിയത്. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി പിന്തുണച്ചു.

ഇതിനെതിരായ ഗവര്‍ണറുടെ വിമര്‍ശനം സ്പീക്കറുടെ പരമാധികാരത്തിലുള്ള കൈകടത്തലാണ്. നിയമസഭയുടെ പരമാധികാരി സ്പീക്കര്‍ ആണെന്നിരിക്കെ ആ പദവിയെ ചോദ്യംചെയ്യുന്നത് സഭയോടുള്ള അവഹേളനമാണെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.

രാജ്യാന്തര വിഷയങ്ങളിലും ഭരണഘടനാ ഭേദഗതിക്കെതിരെയും പ്രമേയം പാസാക്കിയ ചരിത്രം മുമ്പുതന്നെ കേരള നിയമസഭയ്ക്കുണ്ട്. ബംഗ്ലാദേശിലെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ പോരാട്ടത്തിന് പിന്തുണ നല്‍കി 1971ല്‍ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി.

2006ല്‍ സഹകരണ സംഘങ്ങള്‍ക്ക് നികുതി ചുമത്തിയ ആദായ നികുതി നിയമത്തില്‍ വരുത്തിയ ഭേദഗതി പിന്‍വലിക്കണമെന്നും നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു. സംവരണ മേല്‍ത്തട്ട് നിര്‍ണയം സംബന്ധിച്ച വിഷയത്തിലുള്‍പ്പെടെ നിരവധി ഭരണഘടനാ ഭേദഗതികള്‍ക്കെതിരെ നിയമസഭ മുമ്പ് പ്രമേയം പാസാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pinarayi govt against Kerala Governor, Kannur, News, Politics, Governor, President, Controversy, Criticism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?