പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ യോഗം തിങ്കളാഴ്ച; ബിജെപിക്ക് കരുത്തായി കെജ് രിവാളും മമതയും മായാവതിയും

ന്യൂഡല്‍ഹി: (www.kvartha.com 13.01.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ യോഗം തിങ്കളാഴ്ച. പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്ത് സമരം ശക്തമായ സാഹചര്യത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചുചേര്‍ത്തത്. ഡല്‍ഹിയിലാണ് യോഗം നടക്കുന്നത്.

അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിഎസ്പി അധ്യക്ഷ മായാവതിയും വിട്ടുനില്‍ക്കും. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് ബിജെപിക്ക് പ്രത്യക്ഷത്തില്‍ തന്നെ കരുത്താകും.

കഴിഞ്ഞയാഴ്ച നടന്ന ട്രേഡ് യൂനിയന്‍ പണിമുടക്കില്‍ ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നു യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് മമതയുടെ വിശദീകരണം. രാജസ്ഥാനിലെ കോട്ടയിലെ ആശുപത്രിയില്‍ നടന്ന ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനോടുള്ള പ്രതിഷേധം മൂലമാണ് താന്‍ പങ്കെടുക്കാത്തതെന്നാണ് മായാവതി പറയുന്നു. അതേസമയം നിയമസഭ തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കിനില്‍ക്കെ ഒന്നിച്ചിരിക്കുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കെജ് രിവാള്‍ മാറിനില്‍ക്കുന്നത്.


Keywords: New Delhi, News, India, Meeting, Sonia Gandhi, Mamata Banerjee, Mayavathi, BSP, Opposition meeting on Citizenship Amendment Act: Mamata Banerjee strategy goes against Congress plan 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?