പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം വികസന മുന്നേറ്റത്തില്‍; സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ അഭിനന്ദനാര്‍ഹം; തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: (www.kvartha.com 26.01.2020) പൗരത്വ നിയമ ഭേദഗതി വിഷയത്തെ ചൊല്ലി ഗവര്‍ണറും കേരള സര്‍ക്കാരും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം വികസന മുന്നേറ്റത്തിലാണെന്നും കേരളം കൈവരിച്ച നേട്ടങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

രണ്ട് പ്രളയത്തെ അതിജീവിച്ച സംസ്ഥാനമാണ് കേരളം. ഒരുമിച്ച് നിന്നാണ് പ്രകൃതി ദുരന്തത്തെ കേരളം നേരിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നവകേരള നിര്‍മാണം പുരോഗമിക്കുകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

 Indianness rooted in diversity, says Kerala Governor Khan in R-Day address, Thiruvananthapuram, News, Politics, Republic Day, Celebration, Chief Minister, Pinarayi vijayan, Narendra Modi, Prime Minister, Governor, Flood, Kerala

പീഡനം നേരിട്ട ജനങ്ങള്‍ക്ക് രാജ്യം എപ്പോഴും അഭയം നല്‍കിയിട്ടുണ്ട്. അഭയാര്‍ത്ഥികളുടെ അഭയ കേന്ദ്രമാണ് ഇന്ത്യ. ജാതി മതി വര്‍ഗ വര്‍ണ ചിന്തകളുടെ പേരില്‍ മാറ്റിനിറുത്തുന്നതല്ല ഇന്ത്യയുടെ സ്വത്വം. ഇന്ത്യ എന്നും വൈവിധ്യത്തെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ലോക കേരള സഭയിലൂടെ നിര്‍ണായക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സംസ്ഥാനത്തിനായി. പ്രവാസി സമൂഹത്തിന് മികച്ച പിന്തുണയാണ് ലോക കേരള സഭ നല്‍കുന്നത്. ധാരാളം നിക്ഷേപങ്ങള്‍ ഉറപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലും ലിംഗ സമത്വത്തിന്റെ കാര്യത്തിലും വലിയ നേട്ടങ്ങളാണ് കേരളം കൈവരിച്ചിട്ടുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു. സുസ്ഥിര വികസനത്തിനും നവീന ആശങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും കേരളം മാതൃകയാണ്. പ്ലാസ്റ്റിക് നിരോധന നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കും കേരളം മാതൃകയാണെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പ്രശംസിച്ചു.

എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നതാണ് മോദി സര്‍ക്കാരിന്റെ നയമെന്നും ഗവര്‍ണര്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് ലക്ഷ്യം. വിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കുന്നതിലൂടെ ഇന്ത്യ വന്‍ശക്തിയായി മാറും. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഈ മുന്നേറ്റങ്ങളുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മലയാളത്തില്‍ റിപ്പബ്ലിക് ദിന ആശംസയും നേര്‍ന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസംഗം അവസാനിപ്പിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായി നിയമസഭയില്‍ പാസാക്കിയ പ്രമേയത്തിലും നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയിലും കടുത്ത അതൃപ്തി ഗവര്‍ണര്‍ പരസ്യമാക്കിയ സാഹചര്യത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം ആകാംക്ഷയോടെയാണ് ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗത്തെ ഏവരും ഉറ്റുനോക്കിയിരുന്നത്.

വിവാദങ്ങളെ നേരിട്ട് പരാമര്‍ശിക്കാതെ ഇന്ത്യയുടെ വൈവിധ്യത്തിലും സഹിഷ്ണുതയിലും അഭയാര്‍ത്ഥികള്‍ക്ക് ഇടം നല്‍കുന്ന പാരമ്പര്യത്തിലും എല്ലാം ഊന്നി നിന്നായിരുന്നു ഗവര്‍ണറുടെ പ്രസംഗമെന്നതും ശ്രദ്ധേയമാണ്. വിവാദങ്ങള്‍ക്കും ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കത്തിനും ഇടയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും വേദി പങ്കിടുന്നതിന്റെ കൗതുകവും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന് ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indianness rooted in diversity, says Kerala Governor Khan in R-Day address, Thiruvananthapuram, News, Politics, Republic Day, Celebration, Chief Minister, Pinarayi vijayan, Narendra Modi, Prime Minister, Governor, Flood, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?