ഇന്ത്യയില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റീട്വീറ്റ് ചെയ്തത് പോണ്‍ താരത്തിന്റെ ചിത്രം; വെട്ടിലായി പാകിസ്താന്‍ മുന്‍മന്ത്രി

ഇസ്ലാമാബാദ്: (www.kvartha.com 02.01.2020) ഇന്ത്യയില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോണ്‍ താരത്തിന്റെ ചിത്രം റീട്വീറ്റ് ചെയ്ത പാകിസ്താന്‍ മുന്‍മന്ത്രി വെട്ടിലായി. ഇന്ത്യയില്‍ പ്രതിഷേധിക്കുന്ന സിനിമാ താരങ്ങളെന്ന് തെറ്റിദ്ധരിച്ചാണ് മുന്‍മന്ത്രി റഹ്മാന്‍ മാലിക് പോണ്‍ താരങ്ങളുടെ ചിത്രം റീട്വീറ്റ് ചെയ്തത്. ത്രില്‍ല്ലോവ്(@thrilllov) എന്ന അക്കൗണ്ട് ട്വീറ്റ് ചെയ്ത ഫോട്ടോയാണ് മന്ത്രി റീട്വീറ്റ് ചെയ്തത്.

പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരെ ഹിജാബ് ധരിച്ച് പ്രതിഷേധിക്കുന്ന പ്രാദേശിക നടിമാര്‍ എന്ന പേരിലാണ് മിയ ഖലീഫ അടക്കമുള്ള മൂന്ന് പോണ്‍ താരങ്ങളുടെ ചിത്രം റഹ്മാന്‍ മാലികിനെ ടാഗ് ചെയ്ത് ത്രില്‍ല്ലോവ് എന്ന അക്കൗണ്ട് ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റാണ് മാലിക് റീട്വീറ്റ് ചെയ്തത്. മോദി ഉടന്‍ രാജിവയ്ക്കുമെന്നും ആ ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.


ദൈവം അനുഗ്രഹിക്കട്ടെ എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം റീട്വീറ്റ് ചെയ്തിരിക്കുന്നത്. അബദ്ധം മനസ്സിലാക്കി അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചെങ്കിലും സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിരവധി ആളുകളാണ് ട്വീറ്റിനെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Islamabad, Pakistan, News, Protest, Ex minister, Twitter, Social Network, Pakistani minister Rehman Malik shares 3 Porn-stars photos as Anti-CAA protesters


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?